ശ്രീനാഥ് ഭാസി (Sreenath Bhasi), ഗ്രേസ് ആൻ്റണി (Grace Antony), ആൻ ശീതൾ (Ann Sheetal), അലൻസിയർ, ശ്രുതി ലക്ഷ്മി, രസ്ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ചും പൂജയും കോഴിക്കോട് വെച്ച് നടന്നു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് ചെയ്തത്.'പടച്ചോനേ ഇങ്ങള് കത്തോളീ...’ (Padachone Ingalu Kaatholee) എന്ന് പേരിട്ടിരിക്കുന്ന ചിത്രം, നിർമ്മാതാക്കളായ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരുടെ ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ നാലാമത് ചിത്രം കൂടിയാണ്. 'വെള്ളം', 'അപ്പൻ' എന്നീ ചിത്രങ്ങളാണ് മുൻപ് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിച്ചത്.
ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രചന- പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം- വിഷ്ണു പ്രസാദ്, എഡിറ്റർ- കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, മേക്കപ്പ്- രഞ്ജിത്ത് മണാലിപ്പറമ്പിൽ, ആർട്ട് ഡയറക്ടർ- സുഭാഷ് കരുൺ, കോസ്റ്റ്യൂംസ്- സുജിത്ത് മട്ടന്നൂർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്- ആന്റപ്പൻ ഇല്ലിക്കാട്ടിൽ & പേരൂർ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷിജു സുലേഖ ബഷീർ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്- കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, സ്റ്റിൽസ്- ലെബിസൺ ഗോപി, ഡിസൈൻസ്- മൂവി റിപ്പബ്ലിക്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്- എം.ആർ. പ്രൊഫഷണൽ.
Also read: മാത്യു തോമസ്, നസ്‌ലൻ; പുതിയ ചിത്രം 'നെയ്മർ' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിതണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ മാത്യു തോമസ് (Mathew Thomas), കുരുതി, തണ്ണീർമത്തൻ ദിനങ്ങൾ, ഹോം, സൂപ്പർ ശരണ്യ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നസ്‌ലൻ (Naslen) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന 'നെയ്മർ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാള ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജസിലൂടെ റിലീസ് ചെയ്തു.
'ഓപ്പറേഷൻ ജാവ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ജില്ല, ഗപ്പി, സ്റ്റൈൽ, അമ്പിളി, ഹാപ്പി വെഡിങ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, സ്പോട്ട് എഡിറ്ററായും, ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ കോ-ഡയറക്ടർ ആയും സംവിധായകൻ സുധി മാഡിസൺ പ്രവർത്തിച്ചിട്ടുണ്ട്.
Summary: Mammootty launched the title poster of the movie Padachone Ingalu Kaatholee... on his Facebook pageഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.