• HOME
  • »
  • NEWS
  • »
  • film
  • »
  • Chattambi trailer | ചട്ടമ്പി കറിയ ആരാണ്? നിഗൂഢത നിറഞ്ഞ ട്രെയ്‌ലറുമായി ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി'

Chattambi trailer | ചട്ടമ്പി കറിയ ആരാണ്? നിഗൂഢത നിറഞ്ഞ ട്രെയ്‌ലറുമായി ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി'

Sreenath Bhasi movie Chattambi got its trailer released | ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപാണ് ട്രെയ്‌ലർ പുറത്തുവിട്ടത്

ചട്ടമ്പി ട്രെയ്‌ലർ

ചട്ടമ്പി ട്രെയ്‌ലർ

  • Last Updated :
  • Share this:
    ശ്രീനാഥ് ഭാസി (Sreenath Bhasi) കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം 'ചട്ടമ്പിയുടെ' ട്രെയ്‌ലർ പുറത്ത് (Chattambi trailer released). ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കറിയ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള ആകാംക്ഷ ജനിപ്പിക്കുന്ന ഉള്ളടക്കമാണ് ട്രെയ്‌ലർ വീഡിയോയിൽ. ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപാണ് (Anurag Kashyap) ട്രെയ്‌ലർ പുറത്തുവിട്ടത്. ചട്ടമ്പി യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരം ആണെന്നും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ചതിയുടെയും പച്ചയായ കഥയാണെന്നും അനുരാഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു.



    1995 കാലത്തെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കഥയാണ് സിനിമയുടെ പ്രമേയം. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് അഭിലാഷ് എസ്. കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചട്ടമ്പി'. സെപ്റ്റംബർ 23ന് ചട്ടമ്പി തീയേറ്ററുകളിലെത്തും.

    ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചട്ടമ്പി നിർമ്മിച്ചിരിക്കുന്നത്. കഥ- സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറ. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അലക്സ് ജോസഫ്.

    സഹ നിർമാതാക്കൾ: സിറാജ്, സന്ദീപ് , ഷനിൽ, ജെഷ്ന ആഷിം,
    എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സിറാജ്, ചിത്ര സംയോജനം: ജോയൽ കവി, സംഗീതം: ശേഖർ മേനോൻ, കലാ സംവിധാനം: സെബിൻ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, ചമയം: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മസ്ഹർ ഹംസ, സംഘട്ടനം: ഫീനിക്സ് പ്രഭു, പി.ആർ.ഒ. : ആതിര ദിൽജിത്ത്, റീൽ ബ്രാൻഡിംഗ്: കൺടെന്റ് ഫാക്ടറി.

    Summary: Trailer drops for the Malayalam movie Chattambi, narrating a tale from the 1990s Kerala. Sreenath Bhasi is featured as Kariya, a local goon, who keeps tongues waging in a hilly township. The movie has a stellar cast on board. Known names such as Chemban Vinod, Guru Somasundaram, Binu Pappu, Grace Antony and Mythili are part of the cast 
    Published by:user_57
    First published: