• HOME
  • »
  • NEWS
  • »
  • film
  • »
  • Sreenath Bhasi | ശ്രീനാഥ് ഭാസിയുടെ 'പടച്ചോനെ ഇങ്ങള് കാത്തോളീ' തിയേറ്ററിലേക്ക് വരാൻ തയാറെടുക്കുന്നു

Sreenath Bhasi | ശ്രീനാഥ് ഭാസിയുടെ 'പടച്ചോനെ ഇങ്ങള് കാത്തോളീ' തിയേറ്ററിലേക്ക് വരാൻ തയാറെടുക്കുന്നു

'ചട്ടമ്പി' ആണ് ശ്രീനാഥ് ഭാസിയുടേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം

പടച്ചോനേ ഇങ്ങള് കാത്തോളീ

പടച്ചോനേ ഇങ്ങള് കാത്തോളീ

  • Share this:
    ബിജിത്ത് ബാല സംവിധാനം ചെയ്ത ശ്രീനാഥ് ഭാസിയുടെ (Sreenath Bhasi) പുതിയ ചിത്രമായ 'പടച്ചോനെ ഇങ്ങള് കാത്തോളീ' (Padachone Ingalu Katholee) തീയേറ്ററുകളിലേക്ക്. ആൻ ശീതൾ, ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 'വെള്ളം', 'അപ്പൻ' എന്നിവയാണ് ഇവർ നിർമിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കും.

    ഷാൻ റഹ്മാന്റെ സംഗീതത്തിൽ നിധീഷ് നടേരി, ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കൾ. കിരൺ ദാസ് എഡിറ്റിങ്ങും, വിഷ്ണു പ്രസാദ് ഛായഗ്രഹണം, മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സുജിത്ത് മട്ടന്നൂർ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

    Also read: Prithviraj in Khalifa | 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും'; വരുന്നു പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ'

    ജന്മദിനത്തിൽ മറ്റൊരു വമ്പൻ ചിത്രവുമായി പൃഥ്വിരാജ് (Prithviraj Sukumaran). പോക്കിരി രാജക്ക് ശേഷം മലയാളത്തിൻ്റെ ഹിറ്റ് മേക്കർ വൈശാഖും (Vysakh) പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഖലീഫ' എന്ന് പേര് നൽകിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന തലക്കെട്ടോടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

    ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാൻവാസിൽ ചിത്രം ഒരുങ്ങുന്നത്. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻ, യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

    ജന്മദിനത്തിൽ തന്നെ പ്രഭാസ് ചിത്രം 'സലാർ'ലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. വരദരാജ മന്നാർ ആയി പൃഥ്വിരാജ് വേഷമിടും. "പൃഥ്വിരാജ് സാറും സിനിമയിലുണ്ട്. സിനിമയിൽ അദ്ദേഹത്തെ ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്. അദ്ദേഹം ചിത്രത്തിന്റെ ഭാഗമാകാൻ സമ്മതിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," എന്ന് പ്രഭാസ് മുൻപ് പറഞ്ഞിരുന്നു.

    Summary: Sreenath Bhasi movie Padachone Ingalu Katholee is gearing up for a release in theatres. The film has a set of known faces playing rest of the characters
    Published by:user_57
    First published: