'അരവിന്ദന്റെ അതിഥികൾ' സിനിമയിലെ മാധവനെയും അരവിന്ദനെയും അവതരിപ്പിച്ച് നാല് വർഷങ്ങൾക്കിപ്പുറം ശ്രീനിവാസനും (Sreenivasan) വിനീത് ശ്രീനിവാസനും (Vineeth Sreenivasan) മറ്റൊരു ചിത്രത്തിനായി കൈകോർക്കുന്നു. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന 'കുറുക്കൻ' (Kurukkan) എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിച്ചഭിനയിക്കുക. ഷൈൻ ടോം ചാക്കോ (Shine Tom Chacko), അജു വർഗീസ് (Aju Varghese) എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.
സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എഴുതിയ മനോജ് രാംസിങ്ങിന്റെ തിരക്കഥയിൽ മഹാ സുബൈറാണ് കുറുക്കൻ നിർമ്മിക്കുന്നത്.
ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് സിനിമാസംഘം. പ്രാരംഭ പ്രവർത്തനങ്ങൾ മാത്രം ആരംഭിച്ച സിനിമയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രം 'മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്'വിനീത് ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായിക് സംവിധാനം ചെയ്യുന്ന സിനിമയാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്'.
സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, പ്രേം പ്രകാശ്, ജോര്‍ജ്ജ് കോര, അല്‍ത്താഫ് സലീം, ജിഷ്ണു മോഹന്‍, സുധീര്‍ പറവൂര്‍, വിജയന്‍ കാരന്തൂര്‍, ശ്രീജിത്ത് സഹ്യ, അഷ്‌ലി, ആശ മഠത്തില്‍, ശ്രീലക്ഷ്മി, നിമിഷ മോഹന്‍, ഭാവന ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ജോയ് മൂവി പ്രൊഡക്ഷന്‍സ്, ലിറ്റില്‍ ബിഗ്ഗ് ഫിലിംസ് എന്നി ബാനറില്‍ ഡോക്ടര്‍ അജിത് ജോയി,സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.
Also read: പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്നു; കെജിഎഫ് സംവിധായകന്റെ വമ്പൻ ചിത്രത്തിൽപൃഥ്വിരാജും (Prithviraj) തെന്നിന്ത്യൻ താരം പ്രഭാസും (Prabhas) ഒന്നിക്കുന്നു. കെജിഎഫ് സംവിധായകൻ (KGF Director Prashanth Neel) പ്രശാന്ത് നീലിന്റെ പുതിയ ചിത്രം സലാറിലാണ് (Salaar) ഇരുവരും ഒന്നിക്കുന്നത്. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിലുണ്ടാവും എന്നതാണ് ആ വിവരം.
ഉടൻ പുറത്തിറങ്ങാനിരിക്കുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം കൊച്ചിയിലെത്തിയ പ്രഭാസ് തന്നെയാണ് സലാറിൽ പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഭാഗമാവാൻ പൃഥ്വിരാജ് സന്നദ്ധനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രചാരണപരിപാടിയിൽ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
പ്രഭാസിന്റെ ഇതു സംബന്ധിച്ച പ്രഖ്യാപനം പൃഥ്വിരാജിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ മാനേജ്മെന്റ് പേജ് ആയ Poffactio തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. കുരുതി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടൻ റോഷൻ മാത്യുവുമായി നടത്തിയ സംഭാഷണത്തിൽ താൻ ഒരു വലിയ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്നും അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.