നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കേരളാ പോലീസിലും താരമായി തളത്തിൽ ദിനേശൻ

  കേരളാ പോലീസിലും താരമായി തളത്തിൽ ദിനേശൻ

  Sreenivasan character Thalathil Dineshan in Kerala Police campaign | അവബോധ ക്യാംപെയ്‌നിന്റെ മുഖങ്ങളായി തളത്തിൽ ദിനേശനും ശോഭയും

  തളത്തിൽ ദിനേശനും ശോഭയും

  തളത്തിൽ ദിനേശനും ശോഭയും

  • Share this:
   മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും തളത്തിൽ ദിനേശനും ഭാര്യ ശോഭയും ഇന്നും മലയാളിയുടെ അയല്പക്കത്തുകാരാണ്. ഇത് തന്നെയാണ് കേരളാ പോലീസിനെയും ആകൃഷ്ടരാക്കാൻ കാരണം എന്ന് തോന്നുന്നു. ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്ന തളത്തിൽ ദിനേശൻ ഇപ്പോൾ ഇതാ പോലീസിന്റെ ട്രാഫിക് അവബോധ ക്യാമ്പെയ്‌നിലും താരമാവുകയാണ്. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാനുള്ള സോഷ്യൽ മീഡിയ പ്രചാരണത്തിലെ മുഖങ്ങളാണ് ശ്രീനിവാസൻ വടക്കുനോക്കിയന്ത്രത്തിൽ അവതരിപ്പിച്ച ദിനേശനും പാർവതി അവതരിപ്പിച്ച ശോഭയും. ക്ഷമ പറഞ്ഞാൽ നഷ്ടപ്പെട്ടു പോയ ജീവിത പങ്കാളിയെ തിരികെ ലഭിക്കില്ല എന്നതാണ് സന്ദേശം. വാഹനം ഓടിക്കുമ്പോൾ ജാഗരൂകരാവാൻ വേണ്ടിയാണിത്.   ശ്രീനിവാസൻ സംവിധാനം ചെയ്ത ജനപ്രിയ ചിത്രം വടക്കുനോക്കി യന്ത്രത്തിലെ നായക കഥാപാത്രങ്ങളുടെ പേരാണ് മകൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ്, ആക്ഷൻ, ഡ്രാമയിലെ കഥാപാത്രങ്ങൾക്കും. നിവിൻ പോളി തളത്തിൽ ദിനേശനായി എത്തുമ്പോൾ നയൻതാര ശോഭയായി എത്തുന്നു. കഥാപാത്രങ്ങളുടെ പേര് മാത്രമേയുള്ളൂ, കഥയും സ്വഭാവവും മറ്റൊന്നാണ്. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.

   നടൻ അജു വർഗീസ് നിർമാതാവിന്‍റെ വേഷമണിയുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഫന്‍റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്‍റര്‍ടെയിന്‍റ്മെന്‍റ്സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യവുമാണ് ചിത്രം നിർമിക്കുന്നത്. ശ്രീനിവാസൻ, മല്ലിക സുകുമാരൻ, അജു വർഗീസ്, ജൂഡ് ആന്‍റണി എന്നിവർക്കൊപ്പം തമിഴിൽ നിന്നും കന്നഡയിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രതീഷ് എം വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഷാൻ റഹ്മാനാണ്.

   Published by:meera
   First published:
   )}