• HOME
  • »
  • NEWS
  • »
  • film
  • »
  • Sridevi Bungalow: പ്രതികരിക്കാതെ ജാൻവി കപൂർ

Sridevi Bungalow: പ്രതികരിക്കാതെ ജാൻവി കപൂർ

അടുത്ത് നടന്ന അവാർഡ് ഷോയിൽ, ജാൻവിക്ക്‌ നേരെ ശ്രീദേവി ബംഗ്ളാവിനെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടായി

  • Share this:
    വിവാദമായ പ്രിയ പ്രകാശ് വാര്യർ ചിത്രം ശ്രീദേവി ബംഗ്ളാവ് വീണ്ടും വാർത്തകളിൽ നിറയുന്നു. ചിത്രത്തിൻറെ പ്രമേയം അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെടുത്തിയതാണെന്നും ആരോപിച്ചായിരുന്നു വിവാദങ്ങൾ. ഇതേക്കുറിച്ച്‌ ഇപ്പോൾ ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ പ്രതികരണമാണ് സിനിമ ലോകം ചർച്ച ചെയ്യുന്നത്. അടുത്ത് നടന്ന അവാർഡ് ഷോയിൽ, ജാൻവിക്ക്‌ നേരെ ശ്രീദേവി ബംഗ്ളാവിനെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടായി. എന്തുപറയണമെന്നറിയാതെ പെട്ടുപോയ ജാൻവിയെ, മാനേജർ സ്ഥലത്തു നിന്നും മാറ്റി കൊണ്ട് പോവുകയായിരിന്നു.

    പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം നിയമക്കുരുക്കിൽ

    എന്നാൽ ഒരു ടാബ്ലോയിഡിന് നൽകിയ അഭിമുഖത്തിൽ പ്രിയ പറയുന്നതിങ്ങനെയാണ്. "ശ്രീദേവി എന്നതിന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണ്. ആരെങ്കിലും അതിന്റെ പേരിൽ വിവാദങ്ങൾ സൃഷ്ടിക്കാൻ താത്പ്പര്യപ്പെടുമോ? ട്രെയ്‌ലർ കണ്ടുള്ള ആകാംഷയാണ് ചിത്രത്തിന്റെ ഉള്ളടക്കത്തെ ചൊല്ലി ഇത്രയേറെ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. ആ ആകാംഷ നല്ലതാണ്. ചിത്രം ശ്രീദേവി മാഡത്തെക്കുറിച്ചുള്ളതാണോയെന്നു പ്രേക്ഷകർ നിശ്ചയിക്കട്ടെ," പ്രിയ പറയുന്നു. പ്രിയയുടെ ആദ്യ ഹിന്ദി ചിത്രമാണ് ശ്രീദേവി ബംഗ്ളാവ്.

    എന്നാൽ ചിത്രം ഒരു ക്രൈം ത്രില്ലർ എന്നാണ് സംവിധായകൻ പ്രശാന്ത് മാമ്പുള്ളിയുടെ പക്ഷം. "തീരുമാനം പ്രേക്ഷകരുടേതാവണം. ചിത്രം ഒരു ക്രൈം ത്രില്ലറാണ്. അത് കൊണ്ട് തന്നെ സസ്പെൻസ് നിലനിർത്തിയേ ആകൂ. എനിക്കെല്ലാവരോടും ചെന്ന് കഥ പറയാനാവില്ല. ഞാൻ നടി ശ്രീദേവിയുടെ ആരാധകനും, അവരോട് ഒരുപാട് ബഹുമാനവും ഉള്ളയാളുമാണ്," പ്രശാന്ത് പറയുന്നു. ട്രെയ്‌ലർ പുറത്തു വന്നതും ശ്രീദേവിയുടെ ഭർത്താവും, ചലച്ചിത്ര നിർമ്മാതാവുമായ ബോണി കപൂർ ചിത്രത്തിനെതിരെ നിയമ നടപടികൾ ആരംഭിച്ചിരുന്നു. പ്രധാന കഥാപാത്രത്തിന്റെ മരണം ചിത്രീകരിച്ചിരിക്കുന്ന രീതിക്കെതിരെയായിരുന്നു മുഖ്യ പരാമർശം. കൂടാതെ ശ്രീദേവി എന്ന പേര്, ഭാവിയിൽ തൻ്റെ ചിത്രത്തിന് നൽകാനായി ബോണി കപൂർ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരുന്നു.

    First published: