നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അവാർഡ് ഷോയെക്കാൾ വലിയ താര സംഗമത്തിന് വേദിയൊരുങ്ങുന്നു

  അവാർഡ് ഷോയെക്കാൾ വലിയ താര സംഗമത്തിന് വേദിയൊരുങ്ങുന്നു

  Stage set for the biggest celebrity gathering in Kerala | മലയാളത്തിലെ പ്രമുഖ നായകന്മാരും നായികമാരും അണിയറ പ്രവർത്തകരും ഒത്തു ചേർന്ന പരിപാടിയാണ്

  • Share this:
   മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്ന പരിപാടിക്ക് കേരളം സാക്ഷിയാവുന്നു. സാധാരണ അവാർഡ്, സ്റ്റേജ് ഷോകൾ ആണ് ഇവരെ ഒന്നിച്ചു കൊണ്ട് വരുന്നതെങ്കിൽ ഇത്തവണ അത് മലയാളത്തിൽ തന്നെ വളരെ വ്യത്യസ്തമായ ഒരു പരിപാടിക്കാണ്. മലയാളി താരം നീരജ് മാധവ് വേഷമിട്ട 'ദി ഫാമിലി മാൻ' എന്ന വെബ് സീരീസിന്റെ പ്രത്യേക സ്‌ക്രീനിങ്ങിനാണ് ഇവർ എത്തിച്ചേരുക. മലയാളത്തിലെ പ്രമുഖ നായകന്മാരും നായികമാരും അണിയറ പ്രവർത്തകരും ഒത്തു ചേർന്ന പരിപാടിയാണ്.

   പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ടൊവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ജയറാം, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി, പൂർണ്ണിമ ഇന്ദ്രജിത്, നവ്യ നായർ, നിമിഷ സജയൻ, നിഖില വിമൽ, ദുർഗ്ഗ കൃഷ്ണ, പേളി മാണി, രജിഷ വിജയൻ, ശ്രിന്ദ, അഹാന കൃഷ്ണ, ഗൗതമി നായർ, നൂറിൻ ഷെരീഫ്, രാജീവ് രവി, ദിലീഷ് പോത്തൻ, ജോഷി, സത്യൻ അന്തിക്കാട്, ലാൽ ജോസ്, മാർട്ടിൻ പ്രക്കാട്ട്, ജോമോൻ ടി. ജോൺ, മിഥുൻ മാനുവൽ തോമസ്, ഖാലിദ് റഹ്മാൻ, മുഹ്‌സിൻ പരാരി, സക്കറിയ, ബേസിൽ ജോസഫ്, ടിനു പാപ്പച്ചൻ, മധു സി.നാരായണൻ, ജീത്തു ജോസഫ്, സനൽകുമാർ ശശിധരൻ, ബി. ഉണ്ണികൃഷ്ണൻ, ജൂഡ് ആന്റണി ജോസഫ്, ജിസ് ജോയ്, സിദ്ധാർഥ് ഭരതൻ എന്നിവരാണ് പങ്കെടുക്കുന്നത്.   First published:
   )}