ഇന്റർഫേസ് /വാർത്ത /Film / Dulquer Salmaan | കത്തെഴുതാൻ തയാറാണോ? ദുൽഖർ സൽമാനെ നേരിട്ട് കാണാൻ അവസരമൊരുങ്ങുന്നു

Dulquer Salmaan | കത്തെഴുതാൻ തയാറാണോ? ദുൽഖർ സൽമാനെ നേരിട്ട് കാണാൻ അവസരമൊരുങ്ങുന്നു

'സീതാരാമം' സിനിമയിൽ ദുൽഖർ സൽമാൻ

'സീതാരാമം' സിനിമയിൽ ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡിയായി മൃണാൽ താക്കൂർ എത്തുന്നു

  • Share this:

ലെഫ്റ്റനന്റ് റാമിന്റെ പ്രണയ കഥ പറയുന്ന 'സീതാരാമം' (Sita Ramam) പ്രേക്ഷകരിലേക്ക് എത്താൻ ഇനി അധിക ദിവസങ്ങളില്ല. റാമിന് ഒരു കത്തെഴുതാൻ ആഗ്രഹം തോന്നുന്നവർക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് അണിയറ പ്രവർത്തകർ. നിങ്ങൾ എഴുതിയ കത്ത് #SitaRamamMalayalam Movie #LetterToLieutenantRam #WayfarerFilms എന്നീ ഹാഷ്ടാഗുകളോട് കൂടി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുക. വിജയികൾക്ക് ലഫ്റ്റനന്റ് റാം അഥവാ ദുൽഖർ സൽമാനെ (Dulquer Salmaan) നേരിൽ കാണുവാനും സമ്മാനങ്ങൾ നേടുവാനും അവസരമുണ്ട്.

ദുൽഖർ സൽമാനും ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന 'സീതാരാമം' പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡിയായി മൃണാൽ താക്കൂർ എത്തുന്നു. മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി.എസ്. വിനോദാണ്. ഛായാഗ്രഹണ സഹായം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ വേഷമിടുന്നു.

സംവിധായകൻ- ഹനു രാഘവപുടി, നിർമ്മാതാക്കൾ- അശ്വിനി ദത്ത്, ബാനർ- സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്- വൈജയന്തി മൂവീസ്, ഡിഒപി- പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, സംഗീത സംവിധായകൻ- വിശാൽ ചന്ദ്രശേഖർ, എഡിറ്റർ- കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ബാബു, കലാസംവിധാനം- വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ; കോസ്റ്റ്യൂം ഡിസൈനർ- ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗീതാ ഗൗതം, പി.ആർ.ഒ.- ആതിര ദിൽജിത്.

Summary: Stand a chance to meet Dulquer Salmaan by writing a letter. More deets inside

First published:

Tags: Dulquer salmaan, Sita Ramam, Wayfarer Films