വിണ്ണിലെ താരങ്ങളല്ല, മണ്ണിന്റെ മക്കൾ; എത്ര മലയാളി താരങ്ങൾ ഇതുപോലെ വോട്ട് ചെയ്യാൻ എത്തും?

Star votes in Kerala and Tamil Nadu, a comparison | തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്നവരാണ് തമിഴ്നാട്ടിലെ താരങ്ങൾ

news18india
Updated: April 18, 2019, 3:30 PM IST
വിണ്ണിലെ താരങ്ങളല്ല, മണ്ണിന്റെ മക്കൾ; എത്ര മലയാളി താരങ്ങൾ ഇതുപോലെ വോട്ട് ചെയ്യാൻ എത്തും?
തമിഴ്നാട്ടിൽ വോട്ട് ചെയ്യാനെത്തിയ താരങ്ങൾ
  • Share this:
രജനികാന്തും മരുമകൻ ധനുഷും, തല അജിത്തും കുടുംബവും, കമൽ ഹാസനും മകളും, സൂര്യയുടെ താര കുടുംബം, ജനങ്ങൾക്കിടയിൽ വിജയ്. പിന്നെ ശിവകാർത്തികേയൻ, വിജയ് സേതുപതി, ശങ്കർ, ഉദയനിധി സ്റ്റാലിൻ, തൃഷ, ദേവയാനി, സത്യരാജ്, മീന. ഇന്ന് രാവിലെ മലയാളി കണി കണ്ടുണർന്ന ചിത്രങ്ങളും വാർത്തകളുമാണ് ഈ പറഞ്ഞത്. തമിഴ്നാട്ടിലെ പൊതു തിരഞ്ഞെടുപ്പ് ഇന്നായിരുന്നു. ഇപ്പറഞ്ഞ നടന്മാരെല്ലാം തിരക്കുള്ളവരാണ്, സിനിമയും ഷൂട്ടിങ്ങും തകൃതിയായി നടക്കുന്നുമുണ്ട്. എന്നിട്ടും ജനഹിതം രേഖപ്പെടുത്തേണ്ട സമയത്തവർ എത്തി. ഇപ്പോൾ മാത്രമല്ല, എപ്പോഴും പൗരൻ എന്ന നിലയിൽ തമിഴ്നാട്ടിലെ താരങ്ങൾ തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്നവരാണ്.

Read: ക്യൂവിൽ നിന്ന് വിജയ്, തല അജിത് എത്തിയത് ഭാര്യ ശാലിനിക്കൊപ്പം

എന്നാൽ പലപ്പോഴും തമിഴ്നാട്ടുകാരെ പാണ്ടികൾ എന്ന് വിളിച്ചു കളിയാക്കുന്ന കേരളത്തിൽ എത്ര മുൻ നിര താരങ്ങൾ പോളിങ് ബൂത്തുകളിലെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നു എന്നതൊരു ചോദ്യ ചിഹ്നമാണ്. ബൂത്തിൽ കാണാത്തപ്പോൾ മാധ്യമങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് തങ്ങൾ ഷൂട്ടിംഗ് തിരക്കിലാണ് എന്നാണ് മിക്ക താരങ്ങളുടെയും മറുപടി. പക്ഷെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഫേസ്ബുക്കും, ട്വിറ്ററും, ഇൻസ്റ്റഗ്രാമും, ബ്ലോഗും കൃത്യമായി ഉപയോഗിച്ച് അഭിപ്രായ പ്രകടനം നടത്തുന്നതിൽ ഇവരാരും തന്നെ പിന്നിലല്ല എന്നതാണ് വൈരുദ്ധ്യം.

സ്ഥിരമായി പോളിങ് ബൂത്തുകളിൽ കാണുന്ന താര മുഖങ്ങളിൽ ഒന്നാണ് നിലവിൽ തൃശ്ശൂരിൽ നിന്നും ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപി. തിരുവനന്തപുരത്തെ പോളിങ് ബൂത്തിൽ ഇദ്ദേഹം എല്ലാ തിരഞ്ഞെടുപ്പിലും എത്താറുണ്ടായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമ്മൂട്ടി, ദിലീപ് എന്നിവരും വോട്ട് ചെയ്തിരുന്നു.

First published: April 18, 2019, 3:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading