• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്; മോഹൻലാൽ പങ്കെടുക്കും


Updated: August 8, 2018, 8:54 AM IST
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്; മോഹൻലാൽ പങ്കെടുക്കും
kerala state film awards

Updated: August 8, 2018, 8:54 AM IST
തിരുവനന്തപുരം: 2017-ലെ മികച്ച സിനിമകൾക്കുള്ള സംസ്ഥാന അവാർഡുകൾ ഇന്ന് സമ്മാനിക്കും. വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓ‍ഡിറ്റോറിയത്തിലാണ് അവാർഡുദാന ചടങ്ങ്. സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടൻ മോഹന്‍ലാൽ മുഖ്യാതിഥിയായി പങ്കെടുക്കും. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മികച്ച നടൻ ഇന്ദ്രൻസ്, നടി പാർവ്വതി, സംവിധായകൻ രാഹുൽ ജി നായർ തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും. 43 അവാർഡുകളാണ് ചടങ്ങിൽ സമ്മാനിക്കുക.
First published: August 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍