നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജിയിൽ ഉടൻ തീരുമാനം വേണമെന്ന് സംസ്ഥാന സർക്കാർ
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജിയിൽ ഉടൻ തീരുമാനം വേണമെന്ന് സംസ്ഥാന സർക്കാർ
State government seeks an immediate hearing on actor Dileep's petition | വേനലവധിക്ക് ശേഷം വാദം കേൾക്കാം എന്ന് സുപ്രീം കോടതി പറഞ്ഞെങ്കിലും സംസ്ഥാന സർക്കാർ എതിർത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഉടൻ തീരുമാനം എടുക്കണമെന്ന് ആവർത്തിച്ചു സംസ്ഥാന സർക്കാർ. വേനലവധിക്ക് ശേഷം വാദം കേൾക്കാം എന്ന് സുപ്രീം കോടതി പറഞ്ഞെങ്കിലും സംസ്ഥാന സർക്കാർ എതിർത്തു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശമുള്ളതായും സർക്കാർ അറിയിച്ചു. അങ്ങനെയെങ്കിൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാം എന്ന് കോടതി പറഞ്ഞപ്പോൾ പ്രധാന കേസ് ആയതിനാൽ അടിയന്തരമായി കേൾക്കണമെന്ന് സർക്കാർ ആവർത്തിച്ചു. മറ്റു കേസുകൾ കേട്ട ശേഷം ഇന്ന് തന്നെ പരിഗണിക്കാനായി കേസ് മാറ്റിവച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.