തീവ്രപ്രണയവും ലിപ്ലോക്കുമായി ചാക്കോച്ചന്റെ പുതിയ ചിത്രത്തിലെ ഗാനം ഈ പ്രണയ ദിനത്തിൽ (Valentine's Day) പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും (Kunchacko Boban) അരവിന്ദ് സ്വാമിയും (Arvind Swamy) ആദ്യമായി ഒന്നിക്കുന്ന 'ഒറ്റ്' (Ottu movie) എന്ന സിനിമയിലെ ആദ്യ ഗാനമാണ് റിലീസ് ചെയ്തത്. വാലന്റൈന്‍സ് ദിനത്തിൽ പുറത്തിറങ്ങിയ ഒരേ നോക്കില്‍ എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡി ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്.
തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന 'ഒറ്റ്' തമിഴിലും ഒരേ സമയം ഒരുങ്ങുന്നുണ്ട്. തമിഴില്‍ 'രെണ്ടഗം' എന്ന പേരിലാണ് ഒരുങ്ങുന്നത്.
ആമിന റഫീഖാണ് തമിഴിലെ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ചാക്കോച്ചന്റെ വേറിട്ട ഗെറ്റപ്പ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്ന ചിത്രത്തില്‍ ജാക്കി ഷ്റോഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചാക്കോച്ചന് സിനിമയിലെത്തി 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ തമിഴ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
അടുകളം നരേന്, അമാല്‍ഡ ലിസ്, ജിന്‍സ് ഭാസ്കര്‍, സിയാദ് യദു, അനീഷ് ഗോപാല്‍, ലബാന്‍ റാണെ, ശ്രീകുമാര്‍ മേനോന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദി ഷോ പീപ്പിള്ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്. സഞ്ജീവാണ്.
സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് എ.എച്ച്. കാശിഫാണ്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. ഛായാഗ്രാഹണം- ഗൗതം ശങ്കര്‍. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി, ആക്ഷന്‍- സ്റ്റണ്ട് സില്‍വ,
Summary: First song from the Malayalam- Tamil bilingual movie of Kunchacko Boban released on Valentine's Day. The film is being readied as Ottu in Malayalam and Randagam in Tamil
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.