ഒടിഞ്ഞ കയ്യും കൊണ്ട് ഫൈറ്റ് ചെയ്തത് നാല് ദിവസം; മോഹൻലാലിന്റെ ചിത്രത്തിന് പിന്നിലെ കഥ വിവരിച്ച് അനൂപ് മേനോൻ

Story behind Mohanlal's fractured hand | വലത് കയ്യിലാണ് ലാലേട്ടന് പരിക്ക്‌ പറ്റിയത്

News18 Malayalam | news18-malayalam
Updated: December 22, 2019, 3:28 PM IST
ഒടിഞ്ഞ കയ്യും കൊണ്ട് ഫൈറ്റ് ചെയ്തത് നാല് ദിവസം; മോഹൻലാലിന്റെ ചിത്രത്തിന് പിന്നിലെ കഥ വിവരിച്ച് അനൂപ് മേനോൻ
മോഹൻലാൽ ഡോക്‌ടറിനൊപ്പം
  • Share this:
ഇക്കഴിഞ്ഞ ദിവസം തന്റെ കയ്യിലെ പരിക്ക് സർജറി നടത്തി നേരെയാക്കിയെടുത്ത ഡോക്റ്ററിന് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. വലത് കയ്യിലാണ് ലാലേട്ടന് പരിക്ക്‌ പറ്റിയത്. എന്തായിരുന്നു മോഹൻലാലിന് സംഭവിച്ചത് എന്ന് ഫോട്ടോക്കൊപ്പം പറഞ്ഞിരുന്നില്ല. പക്ഷെ അത് സംഭവിച്ചത് ബിഗ് ബ്രദറിന്റെ ചിത്രീകരണം നടക്കുന്ന വേളയിലാണ്. സംഭവം പുറത്തു പറയുന്നത് അനൂപ് മേനോൻ. അനൂപിന്റെ ഫേസ്ബുക് പോസ്റ്റിലേക്ക്.

സംവിധായകൻ സിദ്ധിഖിന്റെ 'ബിഗ് ബ്രദർ' എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു ... എനിക്ക് വൈകുന്നേരമേ ഷൂട്ട്‌ ഉള്ളൂ...ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്... കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട്‌ ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം..... ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു...'എന്തു പറ്റി' എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു Dubaiലേക്ക് ഒരു യാത്ര നടത്തിയിരുന്നു... അവിടെ വെച്ചൊന്നു വീണു...കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.

'ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും fight ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ postന് കാരണം.

"എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്...ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം...നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം...നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ...കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം...സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ 'ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ' എന്ന് മാത്രമാണ്‌ പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടൻ...

ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യിൽ bandage ഉണ്ട്. Surgery കഴിഞ്ഞു എന്നു പറഞ്ഞു...അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.

പ്രിയപ്പെട്ട ലാലേട്ടാ...ഇടയ്ക്കെങ്കിലും ഒന്ന് mood out ഒക്കെ ആവണം...നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം...ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും.

 
First published: December 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading