ചമഞ്ഞൊരുങ്ങി മാർഗം കളിയുടെ മുദ്ര പിടിച്ചു നിൽക്കുന്ന ഇട്ടിമാണിയായ ലാലേട്ടന്റെ ലുക് കണ്ടു ആരാധകർ പോലും അമ്പരന്നു പോയിക്കാണും. എന്നാൽ 'സുന്ദരി കുട്ടികളായി' മോഹൻലാലിനൊപ്പം വേറെയും ആൾക്കാരുണ്ട്. പക്ഷെ സദുദ്ദേശം മാത്രമാണ് പിന്നിൽ എന്ന് പറഞ്ഞു കൊള്ളട്ടെ. ഭവന നിർമ്മാണ സഹായ നിധിയിലേക്ക് സംഭാവന തേടിയാണ് ഈ നിൽപ്പ്. ജിബു-ജോജി ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ ഒരു രംഗമാണിത്. ലാലിനൊപ്പം സലിം കുമാർ, അരിസ്റ്റോ സുരേഷ് എന്നിവരും ഉണ്ട്. ഇതിന്റെ കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു.
ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പേ ഓവര്‍സീസ് വിതരണാവകാശം വിറ്റുപോയ ചിത്രമാണ് ഇട്ടിമാണി. ഓണം റിലീസായി തിയറ്ററുകളിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശമാണ് ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്‍പേ വിറ്റുപോയത്. നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വിദേശത്ത് വിതരണത്തിനെത്തിക്കുക പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫറിന്റെ വിതരണക്കാരായ ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് തന്നെയാണ്. കോമഡി എന്റര്‍ടൈന്‍മെന്റായണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്.
യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് ഇട്ടിമാണി റീലീസ് ചെയ്യുക. ചാര്‍ളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബി ജോജു ടീം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരാണ് ആരംഭിക്കുന്നത്. പിന്നീട് തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aristo Suresh, Ittimani Made in China, Jibi-Joju directors, Mohanlal, Mohanlal Actor, Salim kumar