നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വൺ ഡേ മിറർ; രേഷ്മയുടേയും അജ്ഞാത ഫേസ്ബുക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു

  വൺ ഡേ മിറർ; രേഷ്മയുടേയും അജ്ഞാത ഫേസ്ബുക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു

  ചിത്രം ഒരു ഫാമിലി സസ്പെൻസ് ത്രില്ലർ ആയിരിക്കും

  News 18 Malayalam

  News 18 Malayalam

  • Share this:
   ഒട്ടേറെ സങ്കീർണതകളും സംശയങ്ങളും സൃഷ്‌ടിച്ച രേഷ്മയുടേയും അജ്ഞാത ഫേസ്ബുക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു. സന്തോഷ്‌ കൈമളിന്റെ തിരക്കഥയിൽ നവാഗതനായ ഷാനു കാക്കൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ ഡേ മിറർ (One Day Mirror).

   കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഒക്ടോബർ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കും. കുടുംബ ബന്ധങ്ങൾ തകർക്കുന്ന സോഷ്യൽ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളും ഒക്കെ വിഷയമാകുന്ന ചിത്രം ഒരു ഫാമിലി സസ്പെൻസ് ത്രില്ലർ ആയിരിക്കും. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ രണ്ടു ഭാഷകളിൽ നിന്നുമുള്ള പ്രമുഖ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. മറ്റു താര നിർണയം പുരോഗമിക്കുന്നു.
   വാർത്താ പ്രചരണം- എ എസ് ദിനേശ്.

   'അനന്ദു' എന്ന വ്യാജ ഐഡിയില്‍നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്. രേഷ്മയെ ഇത്തരത്തില്‍ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഫേസ്ബുക്ക് കാമുകനെ തേടിയുള്ള പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കേസില്‍ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

   ആറ് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. ഒരു ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച ശേഷം അത് പൂര്‍ണമായും ഉപേക്ഷിക്കും. പിന്നീട് മറ്റൊരു അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടുകള്‍ വഴിയായിരുന്നു രഹസ്യസുഹൃത്തുമായി രേഷ്മ സംസാരിച്ചിരുന്നത്.   Also read: ഇന്ദ്രൻസ് നായകനായ 'വേലുക്കാക്ക' ഡിജിറ്റൽ റിലീസിന്

   ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍. കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക' ജൂലൈ ആറിന് സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ, നീസ്ട്രീം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസാകുന്നു.

   സാജു നവോദയ (പാഷാണം ഷാജി), ഷെബിന്‍ ബേബി, മധു ബാബു, നസീർ സംക്രാന്തി, ഉമ കെ. പി., വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ്‌ വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

   എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു. സത്യന്‍ എം. എ. തിരക്കഥയും സംഭാഷണവുമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസന്‍ മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂണിസ്ക്കോ എന്നിവര്‍ സംഗീതം പകരുന്നു.

   Summary: The notorious case involving Reshma of Kalluvathukkal and death of infant to become a movie
   Published by:user_57
   First published:
   )}