ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാൻ നവംബർ 2 ചൊവ്വാഴ്ച്ച പിറന്നാൾ ആഘോഷിക്കുകയാണ്. 'ബോളിവുഡിന്റെ ബാദ്ഷാ', 'കിംഗ് ഖാൻ' തുടങ്ങിയ പേരുകളുള്ള ഇന്ത്യൻ സിനിമയിലെ ഒരു ഐക്കണാണ് താരം. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ, ഈ നടൻ ഞങ്ങൾക്ക് ചില വമ്പൻ ഹിറ്റുകളും നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും നൽകി. അദ്ദേഹത്തിന്റെ അഭിനയ വൈദഗ്ധ്യത്തിന് പുറമേ, അദ്ദേഹത്തിന്റെ ചടുലമായ വ്യക്തിത്വവും ചാരുതയും ആരാധകർ ഇഷ്ടപ്പെടുന്നു.
ഷാരൂഖിനെക്കുറിച്ച് എടുത്തുപറയേണ്ട മറ്റൊരു വിഷയം, സഹ കലാകാരന്മാരുമായുള്ള അദ്ദേഹത്തിന്റെ ശക്തവും അഭേദ്യവുമായ സൗഹൃദമാണ്. ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം നിന്ന വിശ്വസ്തനായ സുഹൃത്തായാണ് താരം അറിയപ്പെടുന്നത്. അതുപോലെ, വിശ്വസ്തരായ ചില ബോളിവുഡ് താരങ്ങളുമായും ഷാരൂഖ് സമാനമായ ബന്ധം പങ്കിടുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, സിനിമാ മേഖലയിലെ ഷാരൂഖിന്റെ ഏറ്റവും ശക്തമായ സൗഹൃദങ്ങളിൽ ചിലത് നോക്കാം:
സൽമാൻ ഖാൻ
ഷാരൂഖിന്റെ ഏറ്റവും ശക്തമായ സൗഹൃദങ്ങളിലൊന്ന് മെഗാസ്റ്റാറും നടനുമായ സൽമാൻ ഖാനുമായുള്ളതാണ്. 1995ൽ പുറത്തിറങ്ങിയ കരൺ അർജുൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ തുടങ്ങിയതാണ് ഇവരുടെ ബന്ധം. സ്‌ക്രീനിലും പുറത്തും അവരുടെ സൗഹൃദം ആരാധകരെ യഥാർത്ഥ ജീവിതത്തിലെ കരൺ അർജുൻ എന്ന് വിളിക്കാൻ പ്രേരിപ്പിച്ചു. എന്നിരുന്നാലും, കത്രീന കൈഫിന്റെ പാർട്ടിയിൽ അവരുടെ സൗഹൃദം അൽപ്പം ഒന്നിടിഞ്ഞു. അതിനുശേഷം അവർ അഞ്ച് വർഷത്തേക്ക് സംസാരിച്ചില്ല.
2014-ൽ ബാബ സിദ്ദിഖിയുടെ ഇഫ്താർ പാർട്ടിയിൽ വെച്ച് അവർ ആലിംഗനം ചെയ്‌തു. അതിനുശേഷം, അവർ കൂടുതൽ ശക്തമായി. ഷാരൂഖിന്റെ മകൻ ആര്യൻ അറസ്റ്റിലായതിന് ശേഷം സൽമാൻ രണ്ട് തവണ ഷാരൂഖിന്റെ വസതിയായ മന്നത്ത് സന്ദർശിച്ചിരുന്നു. ഹർ ദിൽ ജോ പ്യാർ കരേഗ, ട്യൂബ്ലൈറ്റ്, സീറോ തുടങ്ങിയ സിനിമകളിലെ അതിഥി വേഷങ്ങളിലും അഭിനേതാക്കൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ജൂഹി ചാവ്‌ല
ഷാരൂഖിനൊപ്പം ജോഡിയായ മുൻനിര നടിമാരിൽ ഒരാൾ മാത്രമല്ല, അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് ജൂഹി ചാവ്‌ല. ദർ, യെസ് ബോസ്, ഡ്യൂപ്ലിക്കേറ്റ്, രാജു ബൻ ഗയാ ജെന്റിൽമാൻ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവരുടെ പ്രൊഡക്ഷൻ കമ്പനിയായ ഡ്രീംസ് അൺലിമിറ്റഡിന് കീഴിൽ ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനിയും അവർ സഹ-നിർമ്മാണം നടത്തി (ഇത് ഇപ്പോൾ SRK യുടെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ്). കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമ കൂടിയാണ് ജൂഹി. ആര്യൻ ജയിൽ മോചിതനായ സമയത്ത് ജാമ്യം നിന്നതിന് നടി ഒരു പ്രധാന പങ്ക് വഹിച്ചു.
സംവിധായകൻ കരൺ ജോഹറും ഷാരൂഖും തമ്മിലുള്ള സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഷാരൂഖിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയിൽ കരൺ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അതേസമയം, കരണിന്റെ ആദ്യ സംവിധാന സംരംഭമായ കുച്ച് കുച്ച് ഹോത്താ ഹേയിലും ഷാരൂഖ് അഭിനയിച്ചു. കഭി ഖുഷി കഭി ഗം, മൈ നെയിം ഈസ് ഖാൻ, കൽ ഹോ ന ഹോ തുടങ്ങിയ വിജയചിത്രങ്ങളിൽ സംവിധായകനായും നിർമ്മാതാവായും കെജോ ഷാരൂഖിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഷാരൂഖിന്റെ മുഴുവൻ കുടുംബവുമായും കരണിന് അടുത്ത ബന്ധമുണ്ട്. കഭി ഖുഷി കഭി ഗമിൽ യുവ രാഹുലായി ആര്യൻ അഭിനയിച്ചിരുന്നു. സംവിധായകനായ നിഖിൽ അദ്വാനിയെ ആര്യനും സുഹാനയ്ക്കും വേണ്ടി കൽ ഹോ നാ ഹോ എന്ന ചിത്രത്തിന് ഒരു ബദൽ അവസാനം ചിത്രീകരിക്കാനും കരൺ പ്രേരിപ്പിച്ചു. കരണിനൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കാത്തതിൽ ഷാരൂഖ് അസ്വസ്ഥനായിരുന്നു, എന്നാൽ അവർ പെട്ടെന്ന് തന്നെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചു. ആര്യന്റെ അറസ്റ്റിനിടയിലും കെജോ ഷാരൂഖിനെ പിന്തുണച്ചിരുന്നു.
കാ
ഫറാ ഖാൻ
ചലച്ചിത്ര നിർമ്മാതാവ് ഫറാ ഖാനും ഷാരൂഖ് ഖാനും തമ്മിൽ ദീർഘകാലത്തെ വ്യക്തിപരവും തൊഴിൽപരവുമായ ബന്ധമുണ്ട്. ഫറ സംവിധാനം ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ്, ഷാരൂഖിനൊപ്പം നൃത്തസംവിധായകനായി പ്രവർത്തിച്ചു. കഭി ഹാൻ കഭി നാ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഫറയുടെ ആദ്യ സംവിധാന സംരംഭമായ മെയ് ഹൂ നയിലും ഷാരൂഖ് അഭിനയിച്ചിരുന്നു. ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഷാരൂഖ് കലഹത്തിൽ ഏർപ്പെടുകയും ഫറായുടെ ഭർത്താവ് സിരീഷ് കുന്ദറിനെ തല്ലുകയും ചെയ്തതോടെ അവരുടെ സൗഹൃദം വഴിമാറി. എന്നിരുന്നാലും, അവർ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുകയും ഒത്തുകൂടുകയും ചെയ്തു. ഹാപ്പി ന്യൂ ഇയർ എന്ന ചിത്രം ഉണ്ടായത് അതിനു ശേഷമാണ്.
ചങ്കി പാണ്ഡേ
നടൻ ചങ്കി പാണ്ഡേയും സിനിമാ ലോകത്തെ ഷാരൂഖിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഷാരൂഖ് ഇൻഡസ്ട്രിയിൽ തുടങ്ങുമ്പോൾ, ചങ്കി ഒരു ജനപ്രിയ താരമായിരുന്നു. ഗെയിം ഷോ ഇന്ത്യ പൂച്ചേഗ സബ്‌സെ ഷാന കൗൺ ഹോസ്റ്റുചെയ്യുന്നതിനിടെ, താൻ മുംബൈയിൽ വന്നപ്പോൾ ചങ്കി തനിക്ക് അഭയം നൽകിയതായി ഷാരൂഖ് വെളിപ്പെടുത്തി. ഇൻഡസ്ട്രിയിലെ സുഹൃത്തുക്കൾക്ക് ഷാരൂഖിനെ പരിചയപ്പെടുത്തുകയും ചെയ്തു. അവരുടെ കുട്ടികൾ മികച്ച സുഹൃത്തുക്കളാണ്, പ്രത്യേകിച്ച് സുഹാന ഖാനും അനന്യ പാണ്ഡെയും, അവർ ഒരുമിച്ച് വളർന്നവരാണ്.
കാജോൾ
കാജോളും ഷാരൂഖ് ഖാനും ബോളിവുഡിലെ ഏറ്റവും മികച്ച ഓൺ-സ്‌ക്രീൻ ദമ്പതികളാണ്. ബാസിഗർ മുതൽ ദിൽവാലെ വരെയുള്ള ഏഴ് ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ ആണ്, ഇത് ഇന്ത്യൻ സിനിമയിലെ പ്രണയ ചിത്രീകരണത്തെ മാറ്റിമറിച്ചതിന്റെ ബഹുമതി കൂടിയാണ്. 1990-കളിലെ നിരവധി ആരാധകർ തങ്ങൾ യഥാർത്ഥ ദമ്പതികളായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, ഷാരൂഖും കജോളും മികച്ച സുഹൃത്തുക്കളായി നിലകൊണ്ടു. അവർ എളുപ്പത്തിൽ ഓഫ്-സ്‌ക്രീൻ കെമിസ്ട്രി പങ്കിടുകയും പലപ്പോഴും പരസ്പരം കളിയാക്കുകയും ചെയ്യാറുണ്ട്. ഗൗരി ഖാന്റെ നല്ല സുഹൃത്ത് കൂടിയാണ് കാജോൾ. ഷാരൂഖും കജോളും അഭിമുഖങ്ങളിലും ടോക്ക് ഷോകളിലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വ്യാപകമായി സംസാരിച്ചിട്ടുണ്ട്. രാജ്കുമാർ ഹിരാനിയുടെ ചിത്രത്തിൽ ഷാരൂഖിനൊപ്പം കാജോൾ അഭിനയിക്കുമെന്ന് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Juhi Chawla, Shah Rukh Khan