'നിശ്ശബ്‍ദ'ത്തിലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ, വേറിട്ട ഗെറ്റപ്പിൽ തെലുങ്ക് താരം സുബ്ബരാജു

Subbaraju sports a new look in Nishabdam movie | മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'നിശ്ശബ്ദം'

News18 Malayalam | news18-malayalam
Updated: December 3, 2019, 6:03 PM IST
'നിശ്ശബ്‍ദ'ത്തിലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ, വേറിട്ട ഗെറ്റപ്പിൽ തെലുങ്ക് താരം സുബ്ബരാജു
സുബ്ബരാജു
  • Share this:
നടൻ മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രമായ 'നിശ്ശബ്ദം' എന്ന സിനിമയിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ വിവേക് എന്ന കഥാപാത്രമായി തെലുങ്ക് താരം സുബ്ബരാജു. താരത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണിപ്പോള്‍.

2003-ൽ ഖഡ്ഗം എന്ന ചിത്രത്തിലൂടെയായിരുന്നു സുബ്ബരാജുവിന്‍റെ സിനിമാ പ്രവേശം. പോക്കിരിയിലൂടെയാണ് വില്ലൻ വേഷങ്ങളിലേക്ക് എത്തിയത്. ബില്ല, ബിസിനസ് മാൻ, പവര്‍, ടെമ്പര്‍, മി.കുമാരൻ സൺ ഓഫ് മഹാലക്ഷ്മി, ബാഹുബലി ദി കൺക്ലൂഷൻ, ഗീതാ ഗോവിന്ദം, ജേര്‍സി, മജിലി തുടങ്ങി നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിൽ സൗണ്ട് തോമയിൽ എസ്.ഐ രാകേഷ് എന്ന കഥാപാത്രമായും താരം എത്തിയിട്ടുമുണ്ട്.

കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് 'നിശ്ശബ്ദം' എന്ന ചിത്രത്തിൽ മാധവൻ അഭിനയിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാക്ഷി എന്ന മൂകയായ ചിത്രകാരിയായാണ് അനുഷ്‌കയുടെ കഥാപാത്രം.

ഹോളിവുഡ് സൂപ്പര്‍ ചിത്രങ്ങളായ കിൽ ബിൽ, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലെ താരമായ മൈക്കൽ മാഡ്സണും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. പോലീസ് ക്യാപ്റ്റനായ റിച്ചാ‍ർഡ് ഡിക്കൻസ് എന്ന കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. അദ്ദേഹത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആദ്യം പുറത്തിറങ്ങിയിരുന്നു. ഹേമന്ദ് മധുക്കറാണ് ചിത്രം സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിൻ്റെ ടീസറും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നതാണ്.

ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥ. അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്‌സെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്.


First published: December 3, 2019, 6:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading