• HOME
  • »
  • NEWS
  • »
  • film
  • »
  • മുഹമ്മദും കൃഷ്ണനും; ഒരുമയുടെ സന്ദേശം പേറി ശുഭരാത്രിയിലെ ടീസർ

മുഹമ്മദും കൃഷ്ണനും; ഒരുമയുടെ സന്ദേശം പേറി ശുഭരാത്രിയിലെ ടീസർ

Subharathri second teaser out | ദിലീപും സിദ്ധിഖും കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശുഭരാത്രി എന്ന ചിത്രത്തിലെ ടീസർ പുറത്തിറങ്ങി

സിദ്ധിഖ്, ദിലീപ്

സിദ്ധിഖ്, ദിലീപ്

  • Share this:
    ദിലീപും സിദ്ധിഖും കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശുഭരാത്രി എന്ന ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. കൃഷ്ണനായി ദിലീപ് എത്തുമ്പോൾ മുഹമ്മദ് എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് സിദ്ദിഖ്‌ ആണ്. സംവിധാനം കെ.പി. വ്യാസൻ. യഥാർഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ കഥ കെ പി വ്യാസൻറേത് തന്നെയാണ്. ഇന്ദിരാഗാന്ധിയെ വളരെയധികം ഇഷ്ടപ്പെടുന്ന കൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് നായിക അനു സിതാരയ്ക്ക്.



    കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്ന അടുത്ത ദിലീപ് ചിത്രമാണ് ശുഭരാത്രി. നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്.

    First published: