ഫുട്ബോൾ പ്രണയവും മാനുഷിക ബന്ധങ്ങളും ഇഴ ചേർന്ന സക്കറിയ മുഹമ്മദ് ചിത്രം സുഡാനി ഫ്രം നൈജീരിയക്ക് മൊറോക്കോയിൽ പുരസ്കാരം. മൊറോക്കോയിലെ ഫെസ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം സക്കറിയ മുഹമ്മദ് നേടി. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി അവാര്‍ഡും മോഹന്‍ രാഘവന് പുരസ്കാരവും സുഡാനി കരസ്ഥമാക്കിയിരുന്നു. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലും മികച്ച പ്രതികരണം നേടി.
മലപ്പുറത്ത് സെവന്‍സ് ഫുട്ബോള്‍ കളിക്കാനെത്തുന്ന നൈജീരിയന്‍ യുവാവ് ഒരു സെവന്‍സ് മാനേജരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന സന്തോഷങ്ങളും പ്രതിസന്ധികളും പ്രശ്നങ്ങളുമൊക്കെയാണ് ഈ സിനിമ. കളിക്കാനെത്തുന്ന ആഫ്രിക്കന്‍ കളിക്കാരെല്ലാം മലപ്പുറത്തുക്കാര്‍ക്ക് സുഡാനികളാണ്. അത്തരത്തിലൊരു സുഡാനിയാണ് സാമുവല്‍. ടീമിന്റെ മാനേജര്‍ മജീദും.
നൈജീരിയയില്‍ നിന്നും ഉഗാണ്ടയില്‍ നിന്നും ഒരുപാട് സുഡാനികള്‍ സെവന്‍സ് കളിക്കാന്‍ മലബാറില്‍ എത്തുന്നുണ്ട്. കളിക്കളത്തിലെ ആരവത്തിനും ആര്‍പ്പുവിളികള്‍ക്കും അപ്പുറം അവരുടെ ജീവിതവും സംവിധായകന് സക്കറിയ നമുക്ക് കാണിച്ചുതരുന്നു. പട്ടിണി മാറ്റാനും നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനും വേണ്ടിയാണ് അവരില്‍ പലരും നാടു വിടുന്നത്. ഫുട്ബോള്‍ ആരവത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമ കൂടിയാണിത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.