news18india
Updated: October 23, 2018, 4:43 PM IST
സക്കറിയ
സുഡാനി ഫ്രം നൈജിരീയ സംവിധായകൻ സക്കറിയ മുഹമ്മദിനു മോഹൻ രാഘവൻ പുരസ്ക്കാരം. കെ.ജി. ജോർജ്, മോഹൻ, ജോൺ പോൾ എന്നിവരടങ്ങുന്ന ജൂറിയാണു അവാർഡ് നിർണയിച്ചത്.
അതിസൂക്ഷ്മമായ കൃത്യതയും, ചിത്രീകരണ മികവും, ആഖ്യാനത്തിലെ നിർവ്യാജമായ ലാളിത്യവുമാണു അവാർഡിനായി ജൂറി കണ്ടെത്തിയ കാരണങ്ങൾ. ടി.ഡി. ദാസൻ VI B എന്ന ചിത്രത്തിന്റെ സംവിധായകനാണ് അന്തരിച്ച മോഹൻ രാഘവൻ. അസ്സോസിയേറ്റ് ഡയറക്ടർ, തിരക്കഥാകൃത്തു തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.
കുള്ളൻ വേഷത്തിൽ മമ്മൂട്ടി
ഫുട്ബോൾ സ്നേഹം പ്രമേയമാക്കി നിർമ്മിച്ച ചിത്രമാണു സുഡാനി ഫ്രം നൈജീരിയ. സൗബിൻ ഷാഹിർ, സാമുവൽ എബിയോള റോബിൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നൈജീരിയൻ സ്വദേശി സാമുവലിന്റെ അഭിനയം വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
25,000 രൂപയും, ഫലകവും, മെമെന്റോയും അടങ്ങുന്നതാണു അവാർഡ്. ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
First published:
October 23, 2018, 2:07 PM IST