ഏതാ ഈ സുന്ദരി എന്ന് തോന്നിയോ? എന്നാലിത് നടിയല്ല, നടനാണ്

Sudev Nair is unrecognisable in this new Instagram photo | ആരിവൾ എന്ന് ചിന്തിച്ചവർക്കു മറുപടി കാത്തു നിൽക്കേണ്ടി വന്നില്ല

News18 Malayalam | news18-malayalam
Updated: October 11, 2019, 4:24 PM IST
ഏതാ ഈ സുന്ദരി എന്ന് തോന്നിയോ? എന്നാലിത് നടിയല്ല, നടനാണ്
സുദേവ് നായർ
  • Share this:
സാരി ചുറ്റി, ആഭരണങ്ങൾ അണിഞ്ഞ്, പൊട്ട് കുത്തി മേക്കപ്പിട്ട സുന്ദരി. താരത്തിന്റെ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം. ആരിവൾ എന്ന് ചിന്തിച്ചവർക്കു മറുപടി കാത്തു നിൽക്കേണ്ടി വന്നില്ല.  ഇക്കഴിഞ്ഞ ദിവസം താരം പങ്കു വച്ച ചിത്രമാണിത്. മലയാള സിനിമയിലെ യുവ മസിൽമാൻമാരിൽ ഒരാളായ സുദേവ് നായരുടെ ചിത്രമാണിത്. 'ഇന്ന് ചില കാര്യങ്ങൾ വ്യത്യസ്തമാണ്' എന്നാണ് ഫോട്ടോക്ക് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.

അടുത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം അതിരനിൽ സുദേവ് ഒരു പ്രധാന കഥാപാത്രമായെത്തിയിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വ്യക്തിയാണ് സുദേവ്. നിവിൻ പോളിയുടെ തുറമുഖം, ജയസൂര്യ ചിത്രം 'തൃശൂർ പൂരം' എന്നിവയിലും സുദേവ് വേഷമിടുന്നുണ്ട്.
 
View this post on Instagram
 

Can't put my finger on it. But something's definitely different today. #actor #actorslife #actors #vain


A post shared by Sudev Nair (@thesudevnair) on


First published: October 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading