നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സിക്സ് പാക്ക് അല്ല, ഇതെന്തു പാക്ക്? സുദേവ് നായരുടെ പുതിയ ലുക് കണ്ടമ്പരന്ന് ആരാധകർ

  സിക്സ് പാക്ക് അല്ല, ഇതെന്തു പാക്ക്? സുദേവ് നായരുടെ പുതിയ ലുക് കണ്ടമ്പരന്ന് ആരാധകർ

  Sudev Nair posts his bulked up look | ഫിറ്റ്നസ്സിനു വേണ്ടി എന്തും ചെയ്യാറുള്ള സുദേവിന് എന്ത് പറ്റി എന്നാണ് ഏറ്റവും പുതിയ ചിത്രങ്ങൾ കാണുന്ന ആരാധകരുടെ ചോദ്യം

  സുദേവ് നായർ മുൻപും ഇപ്പോഴും

  സുദേവ് നായർ മുൻപും ഇപ്പോഴും

  • Share this:
   കഷ്ടപ്പെട്ട് വ്യായാമം ചെയ്യുന്ന, സിക്സ് പാക്കിൽ നെഞ്ച് വിരിച്ചു നിൽക്കുന്ന സുദേവ് നായരാണ് സോഷ്യൽ മീഡിയകളിലെ സ്ഥിരം താരം. സുദേവന്റെ ഈ ഫിറ്റ്നസ് തന്നെയാണ് മലയാള സിനിമയിലെ കായിക വേഷങ്ങൾക്കെല്ലാം ഈ മുംബൈ മലയാളിയെ കാസ്റ്റ് ചെയ്യാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നതും. ഫിറ്റ്നസ്സിനു വേണ്ടി എന്തും ചെയ്യാറുള്ള സുദേവിന് എന്ത് പറ്റി എന്നാണ് ഏറ്റവും പുതിയ ചിത്രങ്ങൾ കാണുന്ന ആരാധകരുടെ ചോദ്യം. ആ സിക്സ് പാക്ക് ഉണ്ടായിരുന്നിടത്തു കുടവയർ. എന്നാൽ സിക്സ് പാക്ക് പ്രദർശിപ്പിച്ച അതെ അഭിമാനത്തോടെ തന്നെയാണ് സുദേവ് തന്റെ ഈ പുതിയ പാക്കും നാട്ടുകാർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.   കഥാപാത്രത്തിനായി ത്യാഗം ചെയ്യുന്ന സുദേവ് ആണിതെന്നും തെറ്റിദ്ധാരണ വേണ്ട. സംഭവം ഇതാണ്. കുറച്ചു ദിവസമായി കേരളത്തിൽ വന്നു പൊറോട്ടയും, ഐസ് ക്രീമും, വേഫിലും, ഓൾഡ് മങ്ക്, ബിയർ എന്നിവയൊക്കെ ആസ്വദിച്ചതിന്റെ ഫലമാണീ കാണുന്നത്.

   അടുത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം അതിരനിൽ സുദേവ് ഒരു പ്രധാന കഥാപാത്രമായെത്തിയിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വ്യക്തിയാണ് സുദേവ്.

   First published: