HOME » NEWS » Film » MOVIES SUDHA KONGARA SAYS THAT SHE WANTS TO DO A FILM WITH MOHANLAL

'മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യണം'; ആഗ്രഹം തുറന്നുപറഞ്ഞ് സൂരരെ പോട്ര് സംവിധായിക സുധ കൊങ്ങര

ഇപ്പോഴത്തെ നടന്മാരിൽ ദുൽഖർ സൽമാൻ ആണ് തന്റെ പ്രീയപ്പെട്ട നടൻ എന്നും സുധ പറയുന്നു

News18 Malayalam
Updated: January 3, 2021, 9:53 PM IST
'മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യണം'; ആഗ്രഹം തുറന്നുപറഞ്ഞ് സൂരരെ പോട്ര് സംവിധായിക സുധ കൊങ്ങര
Mohanlal-Sudha Kongara
  • Share this:
ഇരുധി സുട്രൂ, സൂരറായ് പോട്രൂ എന്നീ രണ്ടു തമിഴ് ചിത്രങ്ങളിലൂടെ തന്നെ മികച്ച സംവിധായികമാരിൽ പേര് നേടിയ സിനിമ സംവിധായികയാണ് സുധ കൊങ്ങര. സൂര്യയെ നായകനാക്കി സുധ ഒരുക്കിയ സൂരറായ് പോട്രൂ എന്ന ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്തവയിൽ മികച്ച ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായിരുന്നു.

ഇപ്പോഴിതാ തന്റെ മനസ്സിൽ ഉള്ള ഒരു ആഗ്രഹം തുറന്ന് പറയുകയാണ് സുധ. താൻ മോഹൻലാലിന്റെ ഒരു വലിയ ആരാധിക ആണെന്നും മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുകയെന്നത് വലിയ ആഗ്രഹമാണെന്നും സുധ കൊങ്ങര പറയുന്നു.

Also Read Priya Varrier | പുതുവർഷത്തിലെ ആദ്യ ഫോട്ടോഷൂട്ടുമായി പ്രിയ വാര്യർ; ഗ്ലാമർ ലുക്കിൽ താരം

കാളിദാസിന് മുമ്പ് സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമാകാന്‍ ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചിരുന്നതായി സുധ കൊങ്ങര നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഇപ്പോഴത്തെ നടന്മാരിൽ ദുൽഖർ സൽമാൻ ആണ് തന്റെ പ്രീയപ്പെട്ട നടൻ എന്നും സുധ പറയുന്നു. മമ്മൂട്ടിയും തന്റെ ഇഷ്ട്ട നടന്മാരിൽ ഒരാൾ ആണെങ്കിലും മോഹൻലാലിന്റെ അഭിനയത്തോടാണ് തനിക്ക് കൂടുതൽ താൽപ്പര്യം എന്നും സുധ പറഞ്ഞു.

ഇരുധിസുട്രു എന്ന സിനിമയിലൂടെയാണ് സുധ കൊങ്ങരയുടെ അരങ്ങേറ്റം. പുത്തന്‍ പുതു കാലൈ എന്ന ആന്തോളജിയില്‍ ഇളമൈ ഇദോ ഇദോ എന്ന സിനിമയും സുധയുടേതായിരുന്നു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ടിന്റെ തിരക്കഥാകൃത്തും സുധ കൊങ്ങര ആയിരുന്നു.
Published by: user_49
First published: January 3, 2021, 9:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories