HOME » NEWS » Film » MOVIES SUJITH VAASSUDEV TOVINO THOMAS IN

സുജിത് വാസുദേവും ടൊവിനോയും ഫോറെൻസിക്കിൽ

Sujith Vaassudev, Tovino Thomas in Forensic | 2019 ഒക്ടോബർ മുതൽ ചിത്രീകരണം ആരംഭിക്കും

news18india
Updated: April 15, 2019, 5:22 PM IST
സുജിത് വാസുദേവും ടൊവിനോയും ഫോറെൻസിക്കിൽ
സുജിത് വാസുദേവ്, ടൊവിനോ തോമസ്
  • Share this:
വിഷു ദിനത്തിൽ ഇതാണ് ടൊവിനോയുടെ പുതിയ വിശേഷം. അടുത്ത ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വന്നിട്ടുണ്ട്. ലൂസിഫറിന്റെ ഛായാഗ്രാഹകനും മലയാള സിനിമാ സംവിധായകനുമായ സുജിത് വാസുദേവിന്റെ അടുത്ത ചിത്രത്തിൽ ടൊവിനോയാണ് നായകൻ. പൃഥ്വിരാജ് നായകനായ ജെയിംസ് ആൻഡ് ആലിസ്, സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം നൽകിയ അനുശ്രീ ചിത്രം ഓട്ടർഷ എന്നിവയ്ക്ക് ശേഷം ഒരിക്കൽ കൂടി സംവിധായകന്റെ മേലങ്കി അണിയുകയാണ് സുജിത്. അഖിൽ പോൾ, അനസ് ഖാൻ എന്നിവരുടേതാണ് തിരക്കഥ. നെവിസ് സേവിയർ, സിജു മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കും. 2019 ഒക്ടോബർ മുതൽ ചിത്രീകരണം ആരംഭിക്കും.



തിരക്കേറിയ നായകനായ ടൊവിനോ നിരവധി ചിത്രങ്ങളിൽ ഭാഗമാണ്. നിലവിൽ കൽക്കിയുടെ ചിത്രീകരണവുമായി മുന്നോട്ടു പോവുകയാണ്. പാർവതി, ആസിഫ് അലി എന്നിവർ ഒപ്പം ചേരുന്ന ഉയരെ പൂർത്തിയായി. കൂടാതെ മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിൽ പൃഥ്വിക്കൊപ്പം അതിഥി താരമായി ടൊവിനോയുണ്ട്.

ഗോദ സംവിധായകൻ ബേസിൽ ജോസഫിനൊപ്പം മിന്നൽ മുരളി, ജിയോ ബേബിയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, അരുൺ ബോസിന്റെ ലൂക്ക, ആഷിഖ് അബുവിന്റെ വൈറസ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കർ ഗോസ് ടൂ, ആൽബിയുടെ ജോ, ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ആരവം എന്നീ സിനിമകളാണ് ടൊവിനൊ നായകനായി പുറത്തിറങ്ങാനുള്ള മറ്റു ചിത്രങ്ങൾ.

First published: April 15, 2019, 5:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories