• HOME
  • »
  • NEWS
  • »
  • film
  • »
  • Summer in Bethlehem | 'സമ്മര്‍ ഇന്‍ ബത്‌ലഹേം' രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനം മഞ്ജു വാര്യരുടെ മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചില്‍

Summer in Bethlehem | 'സമ്മര്‍ ഇന്‍ ബത്‌ലഹേം' രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനം മഞ്ജു വാര്യരുടെ മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചില്‍

Summer in Bethlehem to have a second part | 24 വർഷങ്ങൾക്ക് ശേഷം 'സമ്മർ ഇൻ ബെത്‌ലഹേം' രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം

സമ്മർ ഇൻ ബെത്‌ലഹേം

സമ്മർ ഇൻ ബെത്‌ലഹേം

  • Share this:
    മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' (Summer in Bethlehem). ആമിയും, ഡെന്നിസും, രവിശങ്കറും കൂട്ടരും ചേർന്നുള്ള ഫാംഹൗസിലെ അവധിക്കാലം ഓർക്കുന്നോ? മഞ്ജു വാര്യര്‍ (Manju Warrier), സുരേഷ് ഗോപി (Suresh Gopi), ജയറാം (Jayaram) എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്.

    സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസില്‍ ചിത്രത്തോടുള്ള പ്രിയം മാഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഒടുവില്‍ ആ വമ്പന്‍ പ്രഖ്യാപനമെത്തിയിരിക്കുകയാണ്.

    സമ്മര്‍ ഇന്‍ ബേത്‌ലഹേം രണ്ടാം ഭാഗം വരുന്നു. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന 'മേരി ആവാസ് സുനോ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

    മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. 'സമ്മര്‍ ഇന്‍ ബത്‌ലഹേം' രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    അതേസമയം സിയാദ് കോക്കര്‍ നിര്‍മിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി ലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്ന 'കുറി' എന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തുകയാണ്.

    'കൊത്ത്' എന്ന സിനിമയ്ക്ക് വേണ്ടി സിബി മലയിലും രഞ്ജിത്തും വീണ്ടും ഒത്തുചേരുകയും ചെയ്തിരുന്നു. ചിത്രത്തിൽ ആസിഫ് അലിയാണ് മുഖ്യവേഷത്തിൽ എത്തുന്നത്. റോഷൻ മാത്യു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

    ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചത് വളരെ സവിശേഷതയുള്ള ദിവസത്തിലായിരുന്നു. 2020 പത്താം മാസമായ ഒക്ടോബറിലെ പത്താം ദിനത്തിലായിരുന്നു ഷൂട്ടിങിന് തുടക്കമിട്ടത്. രഞ്ജിത്തും സുഹൃത്ത് പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിലാണ് 'കൊത്ത്' നിർമിക്കുന്നത്.

    Summary: The 1998 movie 'Summer in Bethlehem' is gearing up for a sequel sooner. An announcement in this regard was made by Siyad Koker, producer of the film at the audio launch of the movie 'Meri Awas Suno'. The film was a superhit with Jayaram, Suresh Gopi and Manju Warrier playing the lead roles, with other noteworthy actors appearing as other characters. The movie also had a cameo of Mohanlal in the climax sequence
    Published by:user_57
    First published: