HOME /NEWS /Film / പതിനാറാം നൂറ്റാണ്ടിലെ യോദ്ധാവായി സുനിൽ ഷെട്ടി

പതിനാറാം നൂറ്റാണ്ടിലെ യോദ്ധാവായി സുനിൽ ഷെട്ടി

യോദ്ധാവായി ബോളിവുഡ് താരം സുനിൽ ഷെട്ടി ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്

യോദ്ധാവായി ബോളിവുഡ് താരം സുനിൽ ഷെട്ടി ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്

പടച്ചട്ടയണിഞ്ഞ 16-ാം നൂറ്റാണ്ടിലെ യോദ്ധാവായുള്ള സുനിലിന്റെ ഗെറ്റപ് സോഷ്യൽ മീഡിയകളിൽ

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി ഭാഗമാണെന്ന് വളരെ നാൾ മുൻപേ വാർത്ത വന്നതാണ്. എന്നാൽ ഇപ്പോൾ സുനിൽ ചിത്രീകരണത്തിൻറെ ഭാഗമായിക്കഴിഞ്ഞു. പടച്ചട്ടയണിഞ്ഞ 16-ാം നൂറ്റാണ്ടിലെ യോദ്ധാവായുള്ള സുനിലിന്റെ ഗെറ്റപ് സോഷ്യൽ മീഡിയകളിൽ പരന്നു കഴിഞ്ഞു. അധികം വൈകാതെ തന്നെ ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

    Sridevi Bungalow: പ്രതികരിക്കാതെ ജാൻവി കപൂർ

    ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. ആദ്യമായി സംവിധായകൻ ഫാസിൽ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ടീ പ്രിയദർശൻ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രമാണ് ഫാസിലിന്.

    വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. നടൻ മുകേഷ് തൻ്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

    First published:

    Tags: Fazil actor, Fazil director, Kalyani priyadarshan, Keerthi suresh, Keerthy suresh, Manju warrier, Marakkar, Marakkar - Arabikadalinte Simham, Mohanlal, Priyadarshan, Suniel Shetty, Suniel Shetty as warrior, Suniel Shetty in Malayalam, Suniel Shetty in Marakkar movie