• HOME
  • »
  • NEWS
  • »
  • film
  • »
  • സണ്ണി ഐറ്റം ഡാൻസ് കളിക്കും, മലയാളം പറയില്ല

സണ്ണി ഐറ്റം ഡാൻസ് കളിക്കും, മലയാളം പറയില്ല

(file photo)

(file photo)

  • Last Updated :
  • Share this:
    സണ്ണി മലയാളത്തിൽ വരുന്നുവെന്ന് കേട്ടത് മുതൽ തുടങ്ങിയതാണ് ആരാധകരുടെ ഹൃദയമിടിപ്പ് കൂടാൻ. എന്നാൽ എന്താവും സണ്ണിയുടെ വേഷമെന്നതിനെക്കുറിച്ച്‌ ഇതുവരെയും ഒന്നും പറഞ്ഞു കേട്ടിരുന്നില്ല. എന്നാലിപ്പോൾ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രംഗീല എന്ന സണ്ണി ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് നായർ അത് വെളിപ്പെടുത്തുന്നു. ഒരു തെന്നിന്ത്യൻ സുന്ദരിയായാവും സണ്ണിയുടെ വരവ്. തമാശയും ത്രില്ലും നിറഞ്ഞ ചിത്രം ഗോവ മുതൽ ഹംപി വരെയുള്ളയൊരു റോഡ് മൂവിയാണ്. സണ്ണി മലയാളം പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നവർക്ക് നിരാശയാവും ഫലം. എന്നാൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉറപ്പു തരുന്നു സന്തോഷ്.

    ഗജ ചുഴലിക്കാറ്റ്: സൂര്യ കുടുംബം വൻ തുക സംഭാവന ചെയ്യുന്നു

    ഫഹദ് ഫാസിൽ ചിത്രം മണി രത്നത്തിന്റെ സംവിധായകനാണ് സന്തോഷ്. ജയലാൽ മേനോനാണ് നിർമ്മാണം. സണ്ണിയെ കൂടാതെ സലിം കുമാർ, ഹരീഷ് കണാരൻ, അജു വർഗീസ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. അജുവാകും സണ്ണിയുടെ നായകനെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പടർന്നതോടെ വാർത്തയിൽ വാസ്തവമില്ലെന്ന പോസ്റ്റുമായി അജു തന്നെ രംഗത്തെത്തിയിരുന്നു.

    എന്നാൽ സ്ഥിരം സണ്ണി ചിത്രങ്ങളിൽ നിന്നും വേറിട്ടതാവും മലയാള ചിത്രം. ഗ്ലാമറിന്റെ അതിപ്രസരം പ്രതീക്ഷിക്കേണ്ടെന്നു സാരം. ഒരുപാട് മലയാള ചിത്രങ്ങളുടെ കഥ കേട്ടതിൽ നിന്നും ഈ ചിത്രമാണ് സണ്ണി തിരഞ്ഞെടുത്തതെന്നും സന്തോഷ് അഭിമുഖത്തിൽ പറയുന്നു. കൊച്ചി, ഗോവ, ഹംപി, ചിക്മഗളൂർ തുടങ്ങിയ സ്ഥലങ്ങളിലാവും ചിത്രീകരണം.

    First published: