നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സണ്ണി ലിയോണി മലയാള സിനിമയിൽ. പക്ഷെ!

  സണ്ണി ലിയോണി മലയാള സിനിമയിൽ. പക്ഷെ!

  സണ്ണി ലിയോൺ: കനേഡിയൻ പൗരത്വമുള്ളതിനാൽ സണ്ണി ലിയോണിന് വോട്ട് ചെയ്യാനാകില്ല.

  സണ്ണി ലിയോൺ: കനേഡിയൻ പൗരത്വമുള്ളതിനാൽ സണ്ണി ലിയോണിന് വോട്ട് ചെയ്യാനാകില്ല.

  • Share this:
   ചൂടോടെ വന്ന വാർത്തയാണത്. സണ്ണി ലിയോണി മലയാളത്തിൽ. സണ്ണിയുടെ ഫേസ്ബുക് പേജ് വഴി വന്ന വാർത്ത ആഘോഷമാക്കാൻ ആരാധകർക്കു മറ്റെന്തു വേണം. എന്നാൽ ഇവിടെയാണ് ട്വിസ്റ്റ്. ആ വാർത്ത ഇപ്പോൾ അവിടെയില്ല. സണ്ണി തന്നെ പിൻവലിച്ചതാണോ, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയായിരുന്നോ എന്നു വ്യക്തമല്ല. ഫഹദ് ഫാസിലിന്റെ മണിരത്നം സംവിധാനം ചെയ്ത സന്തോഷ് നായരുടെ ചിത്രത്തിൽ എന്ന വാർത്തക്കൊപ്പം, സണ്ണി ഇട്ട ഫോട്ടോ പോസ്റ്റെന്ന നിലയിൽ സംഘത്തോടൊപ്പമുള്ള ചിത്രവും ഒപ്പം വന്നിരുന്നു. എന്നാൽ വാർത്തയും ചിത്രവും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു.

   പിഷാരടിയുടെ ഗാനഗന്ധർവൻ മമ്മൂട്ടി

   സ്പടികം രണ്ടാം ഭാഗത്തിൽ സിൽക്ക് സ്മിതയുടെ മകളായി സണ്ണി വരും എന്നതാണ് ഏറ്റവും ഒടുവിലായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. കഴിഞ്ഞ വർഷം കൊച്ചിയിലെത്തിയ താരത്തിനു വൻ സ്വീകാര്യതയാണ് ആരാധക ലോകം നൽകിയത്. ശേഷം സണ്ണി മലയാളത്തിൽ വരുമെന്ന അഭ്യൂഹങ്ങൾ കാട്ടു തീ പോലെ പടരുകയായിരുന്നു. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽ ഒരുങ്ങുന്ന വീരമാദേവിയാണു സണ്ണിയുടെ വരാനിരിക്കുന്ന ചിത്രം. താരം പ്രധാന വേഷത്തിൽ എത്തുന്നതിനെതിരെയുള്ള ഹർജി മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
   First published:
   )}