സണ്ണി എവിടെ, എപ്പോ വരും, എങ്ങനെ വരും എന്നൊക്കെ തലപുകഞ്ഞു ചിന്തിച്ചു കാത്തിരുന്ന ആരാധകർക്ക് മുൻപിലിതാ അജു വർഗീസിൻറെ കിടിലൻ പോസ്റ്റ്. സാക്ഷാൽ മമ്മുക്കയും സണ്ണി ലിയോണിയും ഒന്നിച്ച് ഒരേ ഇരിപ്പിടത്തിൽ. മധുര രാജയിൽ സണ്ണി ഒരു കിടിലൻ നൃത്ത രംഗം അവതരിപ്പിക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയും പെട്ടെന്ന് ആ ലുക് കാണാൻ കഴിയും എന്ന് ആരാധകരും ചിന്തിച്ചിട്ടുണ്ടാവില്ല. ഒപ്പം സലിം കുമാറിനെയും ചിത്രത്തിൽ കാണാം.
സണ്ണിയുടെ ഈ അരങ്ങേറ്റത്തെ ചൊല്ലി അഭ്യൂഹങ്ങൾ പലതു പരന്നിരുന്നു. എന്നാൽ മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സണ്ണി ഇതിനു സ്ഥിരീകരണം നൽകിയിരുന്നു. "മമ്മൂട്ടി സാറിനൊപ്പം സ്ക്രീൻ പങ്കിടുന്നത് കാത്തിരിക്കുകയാണ് ഞാൻ. ഏറ്റവും പ്രധാനം എന്തെന്നാൽ, ഈ ഗാന രംഗം വെറുതെ കുത്തിത്തിരുകിയതല്ല. ചിത്രത്തിന്റെ കഥാഗതിയെ നിർണ്ണയിക്കുന്ന ഒന്നാണീ ഗാനം," സണ്ണി പറയുന്നു.ഫഹദ് ഫാസിൽ ചിത്രം മണിരത്നം സംവിധാനം ചെയ്ത സന്തോഷ് നായരുടെ ചിത്രം രംഗീലയിലാണ് സണ്ണി പ്രധാന കഥാപാത്രമാവുന്നത്.
എന്നാൽ സണ്ണിയെ അരികത്തു കാണാനുള്ള അവസരവും ഇനി അകലെയല്ല. രണ്ടു വർഷം മുൻപ് കൊച്ചി നഗരത്തെ തൻ്റെ വരവ് കൊണ്ട് ഇളക്കി മറിച്ച സണ്ണി ഒരിക്കൽ കൂടി കേരളത്തിൽ കാലുകുത്തുകയാണ്. വാലെന്റൈൻസ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് സണ്ണി ഇത്തവണ കൊച്ചിയിലെത്തുന്നത്. ഫെബ്രുവരി 14ന് നടക്കുന്ന വാലന്റ്റൈന്‍സ് ഡേ പരിപാടിയില്‍ സണ്ണി ലിയോണിനൊപ്പം പിന്നണി ഗായിക മഞ്ജരി, വയലിനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സണ്ണി കൊച്ചിയില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വാലന്റൈസ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനും താരം എത്തുന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്. എജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1000 രൂപ മുതല്‍ 5000 രൂപ വരെയാണ് പരിപാടിയുടെ ടിക്കറ്റ് നിരക്കുകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Item song, Madhuraraja, Mammootty, Sunny Leone