സണ്ണിയും സലിംകുമാറും ഒരു ഫ്രെയിമിൽ; തകർപ്പൻ കമന്റുകളുടെ പൊടിപൂരം

പടത്തെക്കാളും ആഘോഷം കമന്റ് സെക്ഷനിലാണ്

news18india
Updated: February 9, 2019, 10:54 AM IST
സണ്ണിയും സലിംകുമാറും ഒരു ഫ്രെയിമിൽ; തകർപ്പൻ കമന്റുകളുടെ പൊടിപൂരം
നടൻ സലിം കുമാറിനൊപ്പം രംഗീലയുടെ സെറ്റിൽ സണ്ണി. ഒരു കഥാപാത്രമായി സണ്ണി മലയാളത്തിൽ എത്തുന്നത് രംഗീലയിലൂടെ ആണ്.
  • Share this:
സണ്ണി വരും, വരുന്നു, വന്നു. ഇനി വന്നാലോ അതിന്റെ വിശേഷങ്ങൾ അറിയണം. കേരളത്തിലെ ആരാധകരുടെ ഒരു കാര്യമേ. അവർക്കു മുന്നിലേക്കാണ് സലിം കുമാർ പുതിയ ചിത്രം രംഗീലയുടെ സെറ്റിൽ നിന്നും സണ്ണി ലിയോണിക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പരസ്പരം വിരൽ ചൂണ്ടി, ചിരിച്ചു കൊണ്ടുള്ള നിൽപ്പാണ് രണ്ടു പേരും. പടത്തെക്കാളും ആഘോഷം കമന്റ് സെക്ഷനിലാണ്. പലർക്കും ചിത്രം കണ്ടപ്പോൾ ഓർമ്മ വന്നത് കല്യാണ രാമനിലെ പ്യാരിയെയും ഭവാനിയെയും. "ഭവാനി മനസ്സ് വെച്ചാൽ ഈ കലവറ നമുക്കൊരു മണിയറ ആക്കാം....", "കുട്ടി എന്ത് ചെയ്യുന്നു...  അമ്മയെ സഹായിക്കുന്നു..." എന്നിങ്ങനെ പോകുന്നു കമന്റുകൾ. മീമുകളും തീരെ കുറവല്ല.ഫഹദ് ഫാസിലിന്റെ 'മണിരത്നം' സംവിധാനം ചെയ്ത സന്തോഷ് നായരുടെ അടുത്ത ചിത്രമാണ് 'രംഗീല'. ഇതിൽ ഒരുപ്രധാന കഥാപാത്രമാണ് സണ്ണി. ഗോവയാണ് പ്രധാന ലൊക്കേഷൻ. കൂടാതെ മമ്മൂട്ടി ചിത്രം മധുര രാജയിലെ നൃത്ത രംഗത്തിലും സണ്ണി ഉണ്ട്.

ഇന്ത്യയിലെ പ്രധാന താര റാണിമാരിൽ ഒരാളായ സണ്ണി, നാലു ഭാഷകളിൽ നിർമ്മിക്കപ്പെടുന്ന വീരമാദേവിയിലൂടെ എന്തായാലും മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയായിരുന്നു. 2017ൽ ഒരു സ്വകാര്യ ചടങ്ങിനായി കൊച്ചിയിൽ എത്തിയ സണ്ണിയെ ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് കൊച്ചി നഗരത്തിൽ തടിച്ചു കൂടിയത്. ഈ വരുന്ന വാലെന്റൈൻസ് ദിനത്തിൽ വീണ്ടും കൊച്ചിയിൽ എത്തുകയാണ് സണ്ണി.

First published: February 9, 2019, 10:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading