നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കേൾക്കുന്നില്ലേ സണ്ണിയുടെ ഹൃദയ രോദനം?

  കേൾക്കുന്നില്ലേ സണ്ണിയുടെ ഹൃദയ രോദനം?

  Sunny Leone breaks down in television show | അർബാസ് ഖാൻ പരിപാടിയിൽ പൊട്ടിക്കരഞ്ഞ് സണ്ണി

  സണ്ണി ലിയോണി

  സണ്ണി ലിയോണി

  • Share this:
   അത്രമേൽ പ്രിയപ്പെട്ട സഹ പ്രവർത്തകൻ ആയിരുന്നു സണ്ണിക്ക് പ്രഭാകർ യെഡ്ലെ. കിഡ്നി തകർന്ന് പ്രഭാകർ വിടവാങ്ങിയപ്പോൾ സണ്ണിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. എന്നാൽ പ്രഭാകറിന്റെ ചികിത്സക്കായി സംഭാവന ചോദിച്ച സണ്ണിക്ക് കിട്ടിയതാവട്ടെ പരിഹാസ വർഷവും. ഒന്നര കോടിയുടെ കാറും, 20 ലക്ഷത്തിന്റെ ഷൂസും ബാഗും വാങ്ങാമെങ്കിൽ ഒരാൾക്ക് 20 ലക്ഷം മുടക്കി ചികിത്സിക്കാൻ സണ്ണിക്കെന്ത് ബുദ്ധിമുട്ട് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന ചോദ്യങ്ങൾക്കു അറിയേണ്ടിയിരുന്നത്.   ഒരു കുടുംബാംഗത്തെ പോലെയായിരുന്നു ഞങ്ങൾക്ക് പ്രഭാകർ. ഞാൻ പോസ്റ്റ് ഇടുന്നതിനും മുൻപേ പ്രഭാകർ രോഗാതുരനായിരുന്നു. ഡാനിയലും ഞാനും അദ്ദേഹത്തിന്റെ എല്ലാ ആശുപത്രി ചിലവുകളും വഹിച്ചിരുന്നു. അദ്ദേഹം ഒരുപാട് നാളായി ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നെന്നും, ഒരുപാട് പേർക്കദ്ദേഹത്തെ ഇഷ്ടമായിരുന്നെന്നും സണ്ണി പറയുന്നു. മെഡിക്കൽ ബില്ലുകൾ കൂടാതെ വീട്, കുടുംബം, വക്കീലിനുള്ള ഫീസ്, ട്രാൻസ്പ്ലാന്റിന്റെ ചെലവ്, അദ്ദേഹത്തിന്റെ മകന് വേണ്ടിയുള്ള സമ്പാദ്യം എന്നിവയൊക്കെ നോക്കിനടത്തണമായിരുന്നു. താൻ പോസ്റ്റിൽ പറഞ്ഞ തുക യഥാർത്ഥ തുകയേക്കാൾ വളരെ ചെറുതായിരുന്നു.

   ഒരിക്കലും ഒന്നും ആവശ്യപ്പെടാതിരുന്ന പ്രഭാകർ തനിക്കു വേണ്ടി പ്രാർത്ഥിക്കണം എന്ന് മാത്രമേ പറയാറുണ്ടായിരുന്നുളളൂ എന്നും, എന്നിട്ടും തങ്ങൾക്ക് രക്ഷിക്കാനായില്ലെന്നും പറഞ്ഞു സണ്ണി ലിയോണി അർബാസ് ഖാൻ പരിപാടിയിൽ പൊട്ടിക്കരയുകയായിരുന്നു.

   First published: