കുട്ടിക്കാലത്തെ കുസൃതിയിൽ തുടങ്ങി മുതിർന്ന ശേഷം തുണിക്കടകളിലെ ട്രയൽ റൂമുകളുടെ ഉള്ളിൽ വരെ പലരും അനുഭവിച്ച വിഷമ വൃത്തത്തിലാണ് സണ്ണി ലിയോണിയും. പാകമാകാത്ത ഉടുപ്പ് എങ്ങനെയെങ്കിലും കയറ്റാം എന്ന് കരുതി സകല സാഹസത്തിനും മുതിർന്ന് ഒടുവിൽ പറ്റില്ലെന്നാവുമ്പോൾ ഉപേക്ഷിച്ചു പോരുന്ന അവസ്ഥ സണ്ണി നേരിടുന്നത് ഇങ്ങനെയാണ്. പാകമല്ലാത്ത വസ്ത്രത്തിൽ കയറിയ തന്റെ അവസ്ഥ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ് സണ്ണി. ഇതാണാ പോസ്റ്റ്.
View this post on Instagram
മമ്മൂട്ടി ചിത്രം മധുരരാജയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ സണ്ണി, കഥാപാത്രമായി ഒരു മലയാള സിനിമയിൽ ഉടൻ തന്നെ എത്തും. ഫഹദ് ഫാസിലിന്റെ 'മണിരത്നം' സംവിധാനം ചെയ്ത സന്തോഷ് നായരുടെ അടുത്ത ചിത്രമായ 'രംഗീല'യാണിത്. ഇതിൽ ഒരുപ്രധാന കഥാപാത്രമാണ് സണ്ണി. ഗോവയാണ് പ്രധാന ലൊക്കേഷൻ.
കൊക്കക്കോളയാണ് സണ്ണിയുടെ അടുത്ത ചിത്രം. ഇതിൽ ഒരു ഭോജ്പുരി കഥാപാത്രമായി സണ്ണി വേഷമിടും. ഉത്തർ പ്രദേശിലാണ് ചിത്രീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karenjit Kaur - The Untold Story of Sunny Leone, Sunny Leone, Sunny Leone in Malayalam, Sunny Leone Instagram