• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സണ്ണി ലിയോൺ മലയാളത്തിലേക്ക്

news18
Updated: August 3, 2018, 3:33 PM IST
സണ്ണി ലിയോൺ മലയാളത്തിലേക്ക്
news18
Updated: August 3, 2018, 3:33 PM IST
കൊച്ചിയിൽ ഉദ്ഘാടനച്ചടങ്ങിനെത്തിയതു മുതൽ കേൾക്കുന്ന വാർത്തയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ മലയാളത്തിലേക്ക് വരുന്നു എന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ വാർത്ത സത്യമാകുന്നു. മലയാളി ആരാധകരെ ആവേശത്തിലാക്കാൻ സണ്ണി ലിയോൺ മലയാളത്തിലേക്കെത്തുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും സണ്ണിയുടെ മലയാള അരങ്ങേറ്റം. ഉമർ ലുലുവുമായി അടുത്ത വൃത്തങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ജയറാം. ധർമജൻ, ഹണി റോസ്, വിനയ് ഫോർട്ട് എന്നിവർ അണിനിരക്കുന്ന കളർഫുൾ കോമഡി ചിത്രത്തിലഭിനയിക്കാൻ സണ്ണി കരാർ ഒപ്പിട്ടെന്നാണ് വിവരം. സണ്ണിയുടെ കഥാപാത്രം സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. നേരത്തെ മിയ ഖാലിഫയെയാണ് ഒമർ ലുലു ഈ കഥാപാത്രത്തിനായി കണ്ടുവച്ചിരുന്നത്.

അതേസമയം സണ്ണി വരുന്നത് സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് ഒമർ ലുലു പറഞ്ഞത്.  പ്രിയ വാര്യരെ നായികയാക്കി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാറ് ലവ് റിലീസ് ചെയ്യാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ നിർമാതാവുമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നും പ്രശ്നം പരിഹരിക്കാൻ ഫെഫ്ക ഇടപെടാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
First published: August 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍