സണ്ണി ലിയോണി ആദ്യമായി വേഷമിട്ട മലയാള ചലച്ചിത്രം മധുരരാജ വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിൻറെ തമിഴ് പതിപ്പാണ് ലോക പ്രേക്ഷകരെ തേടി യാത്ര തിരിക്കുന്നത്. റിലീസിന് തൊട്ടു മുന്നോടിയായി സണ്ണി പ്രേക്ഷകരെ പ്രത്യേകം ക്ഷണിച്ചു കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നു.
"വണക്കം. മധുരരാജ ലോകമെമ്പാടും റിലീസ് ആകുന്നതിൽ അതിയായ സന്തോഷമുണ്ട് തൊട്ടടുത്തുള്ള തീയേറ്ററുകളിൽ നിങ്ങൾ കുടുംബവും സുഹൃത്തുക്കളുമായി ചിത്രം കാണും എന്ന് ഉറപ്പുവരുത്തുക." പോസ്റ്റിൽ മമ്മൂട്ടിയെ ടാഗ് ചെയ്തിട്ടുണ്ട്. ഒക്ടോബര് 18നാണ് റിലീസ്.
മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മധുരരാജ. ബോക്സ് ഓഫിസിൽ 100 കോടി നേടിയ ചിത്രമാണ്. തിരക്കഥ ഉദയകൃഷ്ണ. ആക്ഷൻ കൊറിയോഗ്രാഫി പീറ്റർ ഹെയ്ൻ. സംഗീതം ഗോപി സുന്ദർ. നരേൻ, നെടുമുടി വേണു, ജഗപതി ബാബു, ജയ്, സലിം കുമാർ, അനുശ്രീ, അജു വർഗീസ്, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, സിദ്ധിഖ് എന്നിവർ മറ്റു കഥാപാത്രങ്ങളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.