ഇന്റർഫേസ് /വാർത്ത /Film / ദാബു രത്‌നാനി കലണ്ടറിൽ തീപാറിച്ച്‌ സണ്ണി ലിയോണി

ദാബു രത്‌നാനി കലണ്ടറിൽ തീപാറിച്ച്‌ സണ്ണി ലിയോണി

സണ്ണി ലിയോണി

സണ്ണി ലിയോണി

2019ലെ തൻ്റെ കിടിലൻ ഫോട്ടോ ഷൂട്ടുമായി സണ്ണി ലിയോണി വന്നിരിക്കുകയാണ്

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  2019ലെ തൻ്റെ കിടിലൻ ഫോട്ടോ ഷൂട്ടുമായി സണ്ണി ലിയോണി വന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം പുറത്തു വന്ന മമ്മൂട്ടിക്കൊപ്പമുള്ള മധുര രാജ നൃത്ത രംഗത്തെ ചിത്രം കണ്ട് തുള്ളിച്ചാടിയതിൽ കൂടുതലും മലയാളി ആരാധകരായിരുന്നെങ്കിൽ, ഈ ചിത്രം കണ്ടു സണ്ണിയുടെ ലോകത്തെമ്പാടും ഉള്ള സണ്ണി ആരാധകർക്ക് അടങ്ങിയിരിക്കാൻ ആവുന്നില്ല. ദാബു രത്‌നാനി കലണ്ടറിനു വേണ്ടിയാണ് സണ്ണിയുടെ ഈ സൂപ്പർ ഹോട് ലുക്. സൗന്ദര്യം മലർക്കെ തുറന്നുള്ള നിൽപ്പാണ് സണ്ണി.


  സണ്ണി അധികം താമസിയാതെ കേരളത്തിലെ ആരാധകർക്ക് മുൻപിൽ എത്തുന്നുണ്ട്. ആ കാത്തിരിപ്പ് ഈ വാലെന്റൈൻസ് ഡേ വരെ മാത്രമേ നീളൂ. രണ്ടു വർഷം മുൻപ് കൊച്ചി നഗരത്തെ തൻ്റെ വരവ് കൊണ്ട് ഇളക്കി മറിച്ച സണ്ണി വാലെന്റൈൻസ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഇത്തവണ കൊച്ചിയിലെത്തുന്നത്. ഫെബ്രുവരി 14ന് നടക്കുന്ന വാലന്റ്റൈന്‍സ് ഡേ പരിപാടിയില്‍ സണ്ണി ലിയോണിക്കൊപ്പം പിന്നണി ഗായിക മഞ്ജരി, വയലിനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

  നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സണ്ണി കൊച്ചിയില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വാലന്റൈസ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനും താരം എത്തുന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്. എജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1000 രൂപ മുതല്‍ 5000 രൂപ വരെയാണ് പരിപാടിയുടെ ടിക്കറ്റ് നിരക്കുകള്‍.

  First published:

  Tags: Madhuraraja, Mammootty, Sunny Leone