മധുരരാജ എന്ന മലയാള ചിത്രത്തിലെ ഐറ്റം ഡാൻസോടുക്കൂടിയായിരുന്നു മലയാള സിനിമയിൽ സണ്ണി ലിയോണിയുടെ താരോദയം. സണ്ണിക്കു മലയാള സിനിമയിലും കേരളത്തിലും അത്രയധികം ഫാൻസുണ്ട്. ഒരിക്കൽ കൊച്ചിയിൽ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ തടിച്ചു കൂടിയ ജനസാഗരം തന്നെ സാക്ഷി. അതിനും വേണ്ടിയെന്താ സണ്ണിക്കു കൊമ്പുണ്ടോ എന്ന് ചോദിക്കുന്നവർക്ക് സണ്ണി തന്നെ ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ്. അതെ, സണ്ണിക്കു കൊമ്പുണ്ട്. അത് സണ്ണി സമ്മതിച്ചു തരുന്നുമുണ്ട്. സംഗതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന ഒരു ചിത്രമാണ്. ഡൽഹി ബുൾസിന്റെ അംബാസഡറായി സണ്ണിയെ പ്രഖ്യാപിക്കുന്ന വേളയിലാണ് കുസൃതിയോടെ തന്റെ തലയിൽ വിരലുകൾ കൊണ്ട് സണ്ണി കൊമ്പുണ്ടാക്കിയത്. കണ്ടു നിന്നവരെയും സണ്ണിയുടെ കുറുമ്പ് രസിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.