• HOME
  • »
  • NEWS
  • »
  • film
  • »
  • സണ്ണി ആള് ചില്ലറയല്ല; കോടിയാ, കോടി; മധുരരാജയിലെ സണ്ണിയുടെ ഐറ്റം സോംഗിനെ തോൽപ്പിക്കാനാവില്ല മക്കളേ

സണ്ണി ആള് ചില്ലറയല്ല; കോടിയാ, കോടി; മധുരരാജയിലെ സണ്ണിയുടെ ഐറ്റം സോംഗിനെ തോൽപ്പിക്കാനാവില്ല മക്കളേ

Sunny Leone's Malayalam item song crosses 2 crore views in YouTube | ഇന്ത്യൻ സിനിമയുടെ രോമാഞ്ചമായ സണ്ണി ലിയോണി മലയാളത്തിൽ ആദ്യമായി എത്തിയത് മധുരരാജയിലെ ഐറ്റം ഡാന്സിലൂടെയാണ്

മധുരരാജയിൽ സണ്ണി

മധുരരാജയിൽ സണ്ണി

  • Share this:
    കഴിഞ്ഞ വർഷം മലയാള സിനിമയിൽ ആടിത്തകർക്കാൻ ഇറങ്ങിയത് രണ്ട് ഐറ്റം സോംഗുകളാണ്. ഇന്ത്യൻ സിനിമയുടെ രോമാഞ്ചമായ സണ്ണി ലിയോണി മലയാളത്തിൽ ആദ്യമായി അവതരിച്ച മധുരരാജയിലെ മോഹമുന്തിരിയും ലൂസിഫറിലെ റഫ്ത്താരയും. എന്നാൽ കണക്കുകൂട്ടിയെടുക്കുമ്പോൾ സണ്ണിയുടെ തട്ട് താണുതന്നെയിരിപ്പാണ്.

    സണ്ണി ആടിത്തകർത്ത ഗാനത്തിന് ഈണമിട്ടത് ഗോപി സുന്ദറും ഗാനരചന ബി.കെ. ഹരിനാരായണനാണ്. പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാറും.



    മലയാളത്തിലെ തന്നെ മറ്റൊരു ഗായികയായ ജ്യോത്സ്ന പാടിയ ഗാനമാണ് ലൂസിഫറിലെ റഫ്‌താര. ഗോവൻ സുന്ദരി വലൂച്ച ഡിസൂസയാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. തനിഷ്‌ക് നാബറിന്റെ വരികൾക്ക് ഈണമിട്ടത് ദീപക് ദേവ്.

    യൂട്യൂബിൽ രണ്ട് ഗാനങ്ങളും താരതമ്യം ചെയ്യുമ്പോൾ സണ്ണിയുടെ മോഹമുന്തിരി കണ്ടിരിക്കുന്നത് രണ്ട് കോടിയിലധികം പേരാണ്. കോടിത്തിളക്കം ഉണ്ടെങ്കിലും റഫ്‌താരക്ക് സണ്ണിയോളം എത്താൻ ആയിട്ടില്ല. ഒന്നര കോടിക്ക് പുറത്ത് വ്യൂസ് ആണ് ഈ ഗാനം നേടിയിരിക്കുന്നത്.

    Published by:meera
    First published: