• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേറിവാടാ മക്കളെ, സണ്ണി ലിയോണി സ്കൂൾ തുറക്കുന്നു

Sunny Leone opens art school for toddlers | സ്കൂളിന്റെ ഇന്റീരിയർ, സൗകര്യങ്ങൾ എന്നിവയ്‌ക്കെല്ലാം സണ്ണിയും ഡാനിയേലും ഒന്നിച്ചാണ് തീരുമാനം എടുത്തത്

news18india
Updated: June 26, 2019, 6:14 PM IST
കേറിവാടാ മക്കളെ, സണ്ണി ലിയോണി സ്കൂൾ തുറക്കുന്നു
Sunny Leone opens art school for toddlers | സ്കൂളിന്റെ ഇന്റീരിയർ, സൗകര്യങ്ങൾ എന്നിവയ്‌ക്കെല്ലാം സണ്ണിയും ഡാനിയേലും ഒന്നിച്ചാണ് തീരുമാനം എടുത്തത്
  • Share this:
ജിസം2 ൽ തുടങ്ങി ഇന്നുവരെ സണ്ണിയെ നെഞ്ചേറ്റാത്ത പ്രേക്ഷകർ കുറവ്. ഇതിനോടകം ബോളിവുഡ് സിനിമ കൂടാതെ മലയാളം, തമിഴ് സിനിമകളിലും സണ്ണി അരങ്ങേറ്റം കുറിച്ചു. സ്വന്തം ജീവചരിത്രം പറയുന്ന 'കരൺജിത് കൗർ- ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി' എന്ന വെബ് സീരീസും പുറത്തിറങ്ങി. സണ്ണിയെ പറ്റിയുള്ള എന്ത് വാർത്തയും ഏറ്റെടുത്തു ആഘോഷിക്കുന്നവരാണ് അവരുടെ ആരാധകർ. എന്നാൽ ഏറ്റവും പുതിയ വാർത്ത ഇതാണ് സണ്ണിയും ഭർത്താവ് ഡാനിയേൽ വെബറും ചേർന്നൊരു കലാ പഠന സ്കൂൾ തുറക്കുന്നു എന്ന് റിപ്പോർട്ട്.

മൂന്നു മക്കളുടെ അമ്മയായ സണ്ണി കുട്ടികളെ ഏറെ സ്നേഹിക്കുന്നെന്നും അതിനാലാണ് ഈ പുതിയ ഉദ്യമമെന്നും ഡാനിയേൽ പറയുന്നു. മൂത്ത മകൾ നിഷ സ്ഥിരമായി ഡി'ആർട് ഫ്യൂഷൻ എന്ന സ്കൂളിന്റെ മറ്റൊരു ബ്രാഞ്ചിൽ പോകാറുണ്ട്. സ്കൂൾ എത്രത്തോളം ഇഷ്ടമാണെന്ന് നിഷ പറയാറുമുണ്ട്. അപ്പോഴാണ് അതിന്റെ ഉടമസ്ഥ ജുഹുവിൽ മറ്റൊരു ബ്രാഞ്ച് തുടങ്ങുന്നതിനെപ്പറ്റി പറയുന്നതും ഇവർ സമ്മതിക്കുന്നതും.

ശരീരത്തിന്റെയും മനസ്സിന്റെയും വികാസത്തിന് ക്രിയാത്മകതയും ഉല്ലാസവും ഒന്നിച്ചു കൊണ്ടുവരാനാണ് ഉദ്ദേശമെന്ന് സണ്ണി പറയുന്നു. പുസ്തകത്തിൽ ഒതുങ്ങാതെ അതിനു പുറത്തുള്ള ലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ടു പോവുകയാണ് ഉദ്ദേശം. കുരുന്നുകൾക്കാണ് സ്കൂളിൽ പ്രവേശനം. സ്കൂളിന്റെ ഇന്റീരിയർ, സൗകര്യങ്ങൾ എന്നിവയ്‌ക്കെല്ലാം സണ്ണിയും ഡാനിയേലും ഒന്നിച്ചാണ് തീരുമാനം എടുത്തത്.

First published: June 26, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...