ഇന്റർഫേസ് /വാർത്ത /Film / തന്റെ പേരിൽ വന്ന ഫോൺ കോളുകൾക്ക് മാപ്പു പറഞ്ഞ് സണ്ണി ലിയോണി

തന്റെ പേരിൽ വന്ന ഫോൺ കോളുകൾക്ക് മാപ്പു പറഞ്ഞ് സണ്ണി ലിയോണി

സണ്ണി ലിയോണി

സണ്ണി ലിയോണി

Sunny Leone says sorry to Delhi man for getting phone calls in her name | സണ്ണി ലിയോണിയുടെ നമ്പർ ആണോ എന്നും ചോദിച്ച് 400ൽ പരം ഫോൺ കോളുകളാണ് ഈ ഡൽഹി യുവാവിന് ഒരു ദിവസം ലഭിച്ചത്

  • Share this:

    തന്റെ പേരിൽ അശ്‌ളീല സന്ദേശങ്ങളും കോളുകളും ലഭിച്ച ഡൽഹി യുവാവിനോട് മാപ്പു പറഞ്ഞ് സണ്ണി ലിയോണി. സണ്ണി അതിഥി വേഷത്തിലെത്തിയ അർജുൻ പട്യാല എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ കടന്നു കൂടിയ മൊബൈൽ നമ്പർ ആണ് ഡൽഹി യുവാവിന് വിനയായത്.

    സണ്ണി ലിയോണിയുടെ നമ്പർ ആണോ എന്നും ചോദിച്ച് 400ൽ പരം ഫോൺ കോളുകളാണ് ഈ ഡൽഹി യുവാവിന് ഒരു ദിവസം ലഭിച്ചത്. പലരും സണ്ണിയോട് സംസാരിക്കണം എന്ന് ആവശ്യം ഉന്നയിക്കുകയും അശ്‌ളീല ചുവയുള്ള സംഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. പോംവഴി ഇല്ലാതെ യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു.

    ഒരു സീനിൽ നായകൻ കുറിക്കുന്ന ഫോൺ നമ്പർ ഇയാളുടേതാണ്. സണ്ണി ലിയോണിയുടെ നമ്പർ എന്ന് തെറ്റിദ്ധരിച്ചാണ് വരുന്ന കോളുകൾ ഒക്കെയും. ഡൽഹിയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ സീനിയർ എക്സിക്യൂട്ടീവ് ആയി ജോലിയെടുക്കുകയാണ് ഇദ്ദേഹം. പകലും രാത്രിയിലുമായി 400 മുതൽ 500 വരെ ഫോൺ കോളുകളാണ് വന്നത്.

    തന്നോട് അനുവാദം വാങ്ങാതെയാണ് ഈ നമ്പർ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ഇയാൾ പരാതിപ്പെട്ടു.

    First published:

    Tags: Arjun Patiala, Karenjit Kaur - The Untold Story of Sunny Leone, Sunny Leone, Sunny Leone Instagram