പ്രിയപ്പെട്ട ആരാധകർക്കും പ്രേക്ഷകർക്കുമായി വിഷു ആശംസയുമായി പ്രിയ താരം സണ്ണി ലിയോണി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ സണ്ണി പ്രിയപ്പെട്ടവരോട് സുരക്ഷക്ക് മുൻതൂക്കം കൊടുക്കാനാണ് പ്രധാനമായും ആവശ്യപ്പെടുന്നത്. എല്ലാവരും വീട്ടിൽ ഇരിക്കുക, അവിടെ തന്നെ ആഘോഷിക്കുക എന്ന് പറഞ്ഞാണ് സണ്ണി വിഷു ആശംസകൾ കൈമാറുന്നത്.
ഈ വർഷമെങ്കിലും സണ്ണി മലയാള സിനിമയിൽ കഥാപാത്രമായി വരുന്ന 'രംഗീല' തിയേറ്ററിലെത്തുമോ എന്നറിയാൻ പ്രേക്ഷകർക്കും ആഗ്രഹമുണ്ടാകും. ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം മമ്മൂട്ടി ചിത്രം മധുരരാജയിലൂടെ സണ്ണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.