• HOME
 • »
 • NEWS
 • »
 • film
 • »
 • Sunny Leone | ഭക്ഷണം, ജോലി, ഉറക്കം; സണ്ണി ലിയോണ്‍ തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തുന്നു

Sunny Leone | ഭക്ഷണം, ജോലി, ഉറക്കം; സണ്ണി ലിയോണ്‍ തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തുന്നു

തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ സണ്ണി പങ്കുവച്ചിരിക്കുന്നത്, എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാനുള്ള ഒരു രഹസ്യ മന്ത്രമാണ്.

Sunny Leone

Sunny Leone

 • Last Updated :
 • Share this:
  നടിയും മോഡലുമായ സണ്ണി ലിയോണ്‍ പലപ്പോഴും തന്റെ  സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ ഷൂട്ടിംഗ് സൈറ്റിലെയോ മറ്റ് ഇടങ്ങളിലെയോ രസകരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. തന്റെ ആരാധകരെ രസിപ്പിക്കാന്‍ ജിം വര്‍ക്കൗട്ടുകളും താരം പങ്കുവയ്ക്കാറുണ്ട്. മറ്റ് പ്രധാന നിമിഷങ്ങള്‍ പങ്കുവയ്ക്കാനില്ലാത്തപ്പോള്‍ ഫിറ്റ്‌നസ് ഉപദേശങ്ങളാവും സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്യുക. യാത്രയിലായിരിക്കുമ്പോള്‍ പോലും താരം കഠിനാധ്വാനം ചെയ്തുകൊണ്ട് തന്റെ ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താറുണ്ട്. തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ സണ്ണി പങ്കുവച്ചിരിക്കുന്നത്, എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാനുള്ള ഒരു രഹസ്യ മന്ത്രമാണ്. പതിവുപ്പോലെ ഈ ഫിറ്റ്‌നസ് ടിപ്പും ആരാധകരെ ആവേശത്തിലാഴ്ത്തി.

  ഒരു കറുത്ത വര്‍ക്കൗട്ട് ഗിയര്‍ ധരിച്ച്, ജിമ്മിനുള്ളില്‍ നിന്ന് പോസ് ചെയ്യുന്ന ഫോട്ടോകളും അതിനോടൊപ്പം താരം പങ്കുവെച്ചു. ആദ്യത്തെ ചിത്രം ജിമ്മിലെ ഉപകരണങ്ങളില്‍ ചാരി വിരലുകള്‍ കൊണ്ട് 'വി' ചിഹ്നം കാണിച്ച് സന്തോഷവതിയായി നില്‍ക്കുന്നതാണ്. രണ്ടാമത്തേതില്‍ ഒരു ട്രെഡ്മില്ലില്‍ ഓടുന്ന സണ്ണിയുടെ ഒരു വ്യായാമ സെഷനിലെ ചിത്രമാണ്. ആരോഗ്യകരമായ ജീവിതശൈലിയുടെ തന്റെ രഹസ്യ മന്ത്രവും ചിത്രങ്ങളോടൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ സണ്ണി പങ്കുവച്ചു. ചിത്രങ്ങള്‍ക്ക് സണ്ണി നല്‍കിയ അടിക്കുറിപ്പ്- 'കഴിക്കുക | ജോലി ചെയ്യുക | ഉറങ്ങുക | വ്യായാമം ചെയ്യുക | ഇത് ആവര്‍ത്തിക്കുക' എന്നായിരുന്നു.
  View this post on Instagram


  A post shared by Sunny Leone (@sunnyleone)

  സെപ്റ്റംബര്‍ 22ന് പങ്കുവച്ച ചിത്രം ഇതുവരെ അഞ്ച് ലക്ഷത്തിനടുത്ത് ആളുകള്‍ ലൈക്ക് ചെയ്തിട്ടുണ്ട്. 'ഇത് ഏത് ജിം ആണ്. നിങ്ങള്‍ എപ്പോഴാണ് ഇവിടെ വര്‍ക്കൗട്ടിന് വരുന്നത്?', 'ഹോട്ടി', 'സെക്‌സി', 'ക്യൂട്ടി', 'രാജ്ഞിയെപ്പോലെ', 'എല്ലാം പെണ്‍കുട്ടികള്‍ക്കും ഒരു പ്രചോദനമായ സ്ത്രീ' തുടങ്ങിയ പലതരത്തിലുള്ള കമന്റുകളും പ്രണയ ചിഹ്ന ഇമോജികളും ഒക്കെയായി പോസ്റ്റിന് കീഴില്‍ ഇന്‍സ്റ്റാഗ്രാമേഴ്‌സ് പ്രതികരിച്ചിട്ടുണ്ട്.
  തന്റെ പോസ്റ്റുകളിലൂടെ താന്‍ ഒരിക്കലും ഒരു തമാശ നിമിഷം നഷ്ടപ്പെടുത്താറില്ലെന്നും അത് എപ്പോഴും ആസ്വാദിക്കാന്‍ ശ്രമിക്കാറുണ്ടെന്നും സണ്ണി തെളിയിക്കാറുണ്ട്. സണ്ണി നേരത്തെ പങ്കുവച്ചിരുന്ന ഒരു തമാശ വീഡിയോയും അത്തരത്തിലുള്ളതായിരുന്നു. ഹാര്‍നെസ് ധരിച്ചുള്ള ഒരു ഫണ്ണി വീഡിയോയാണത്. ഹാര്‍നെസിന്റെ സഹായത്തോടെ കയറില്‍ തൂങ്ങി ചുറ്റിക്കറങ്ങുമ്പോള്‍, ഒരു പുതിയ 'ആബ്സ് സൈക്കിള്‍' പരിശീലിക്കുകയാണെന്നാണ് വീഡിയോയിലൂടെ സണ്ണി പറയുന്നത്. താരത്തിന്റെ വര്‍ക്കൗട്ട് ഡയറികളില്‍ നിന്നുള്ള ഒരു ദൃശ്യത്തിലെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു- 'എന്റെ വര്‍ക്കൗട്ട് എങ്ങനെയുണ്ട്, സെക്‌സിയായ സുന്ദരിയല്ലേ'. ഇങ്ങനെ പല രസകരമായ ദൃശ്യങ്ങളും കമന്റുകളും താരം പങ്കുവയ്ക്കാറുണ്ട്.
  View this post on Instagram


  A post shared by Sunny Leone (@sunnyleone)

  ബിഗ് ബോസ് (സീസണ്‍ 5) എന്ന റിയാലിറ്റി ഷോയിലൂടെയാണ് സണ്ണി ബോളിവുഡില്‍ തന്റെ യാത്ര ആരംഭിച്ചത്. ഹേറ്റ് സ്റ്റോറി 2, രാഗിണി എംഎംഎസ് 2, ജിസം 2, ഏക് പഹേലി ലീല, മസ്തിസാദേ, ബേയീമാൻ ലവ്, വണ്‍ നൈറ്റ് സ്റ്റാന്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. നിലവില്‍ ടിവി റിയാലിറ്റി ഷോയായ 'സ്പ്ലിറ്റ്‌സ്വില്ല 13'ന്റെ അവതാരകയായി രണ്‍വിജയ് സിംഗയ്ക്കൊപ്പം സണ്ണിയുമുണ്ട്. കൂടാതെ സണ്ണിയുടെ പുതിയ ചിത്രങ്ങളും റിലീസിനായി തയ്യാറെടുക്കുന്നു. വരാനിരിക്കുന്ന അനാമിക എന്ന വെബ് സീരീസിലെ കേന്ദ്രകഥാപാത്രമാണ് സണ്ണി. വീരമാദേവി, രംഗീല, ഷെറോ എന്നീ സിനിമകളാണ് താരം അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.
  Published by:Naveen
  First published: