• HOME
  • »
  • NEWS
  • »
  • film
  • »
  • ചുരിദാറിലും സണ്ണി സുന്ദരി തന്നെ

ചുരിദാറിലും സണ്ണി സുന്ദരി തന്നെ

Sunny Leone shines in an all-white Salwar | സണ്ണിയെ എപ്പോഴും ഇത്തരം വേഷങ്ങളിൽ കാണാറില്ല

മധുരരാജയിൽ സണ്ണി ലിയോണി

മധുരരാജയിൽ സണ്ണി ലിയോണി

  • Share this:
    സണ്ണിയെ എപ്പോഴും ഇത്തരം വേഷങ്ങളിൽ കാണാറില്ല. എന്നാൽ ഗ്ലാമർ ലുക്കുകൾക്ക് പുറമെ എത്നിക് വെയറിലും താൻ സുന്ദരി തന്നെ എന്ന് തെളിയിക്കുകയാണ് സണ്ണി ലിയോണി. സ്വർണ്ണ ബോർഡർ തീർത്ത തൂവെള്ള ചുരിദാർ അണിഞ്ഞു നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു താൻ ഈ വേഷത്തെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നറിയിക്കാൻ ഒരു വരികൂടി എഴുതിയിട്ടുണ്ട് സണ്ണി.




    ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മധുരരാജയിലെ ഐറ്റം ഡാൻസ് ചെയ്തു മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സണ്ണി. കൂടാതെ കഥാപാത്രമായെത്തുന്ന ചിത്രം രംഗീല അണിയറയിൽ പുരോഗമിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ 'മണിരത്നം' എന്ന ചിത്രം സംവിധാനം ചെയ്തത് സന്തോഷ് നായർ അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. നിർമ്മാണം ജയലാൽ മേനോൻ.

    ഇന്ത്യയിലെ പ്രധാന താര റാണിമാരിൽ ഒരാളായ സണ്ണി, നാലു ഭാഷകളിൽ നിർമ്മിക്കപ്പെടുന്ന വീരമാദേവിയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ പൂർണ്ണ മലയാള ചിത്രം എന്ന നിലയിൽ രംഗീല തന്നെയാവും സണ്ണിയുടെ കന്നി ചിത്രം.

    First published: