• HOME
  • »
  • NEWS
  • »
  • film
  • »
  • സണ്ണിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ

സണ്ണിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ

സണ്ണി ലിയോണി

സണ്ണി ലിയോണി

  • Share this:
    സണ്ണി ലിയോണിയെ കാണാൻ തിയേറ്ററുകളിലേക്കാൾ തിരക്ക് എവിടെയെന്നു ചോദിച്ചാൽ ഓൺലൈൻ സെർച്ച് ബോക്സുകളിലാണ്. ഇന്ത്യയിൽ ഏറ്റവും അധികം തവണ ഗൂഗിൾ ചെയ്യപ്പെട്ട സെലിബ്രിറ്റി എന്ന വിശേഷണത്തിനാണ് സണ്ണി പാത്രമായിരിക്കുന്നത്. സണ്ണിക്ക് താഴെയാണ് സൽമാൻ ഖാനും, പ്രധാന മന്ത്രി നരേന്ദ്ര മോദിയും വരെ.

    പക്ഷെ സല്മാനെക്കുറിച്ചു തിരയുമ്പോൾ കൂടുതലും ആവശ്യപ്പെടുന്നത് സിനിമകൾക്കും ഗാനങ്ങൾക്കുമാണെങ്കിൽ സണ്ണിക്കൊപ്പംഹോട്, സെക്സി തുടങ്ങിയ നാമവിശേഷണങ്ങളാണ്. ലൈവ് മിൻറ് നടത്തിയ ഗൂഗിൾ ട്രെൻഡ്‌സിന്റെ അനാലിസിസിലാണ് വിവരം പുറത്തു വന്നിരിക്കുന്നത്.

    സിനിമാക്കാർ ടിക് ടോക് ചെയ്താലെന്താ?

    ഗൂഗിൾ സെർച് വഴി പ്രശസ്തരായവരുടെ കൂട്ടത്തിൽ മലയാളിയായ പ്രിയ പ്രകാശ് വാര്യരും ഉണ്ട്. ഇനിയും പുറത്തിറങ്ങാത്ത ആദ്യ ചിത്രത്തിലെ കണ്ണിറുക്കു രംഗമൊന്നു കൊണ്ടാണ് പ്രിയ പ്രശസ്തയായത്. കൂട്ടിനു ബിഗ് ബോസ് മത്സരാർത്ഥി സപ്ന ചൗധരിയുമുണ്ട്. ഇന്ത്യൻ ജനതയുടെ തിരച്ചിൽ ശീലങ്ങളിലും മാറ്റം വന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രിക്കറ്റിനും, പൊതു വാർത്തകൾക്കും പകരം അവർ ചോദിക്കുന്നത് സിനിമ-വിനോദ വാർത്തകളാണ്. എന്നാൽ ഇത് ബോക്സ് ഓഫീസ് വിജയ ചിത്രങ്ങൾ ആവുമെന്ന് കരുതണ്ട. ഉദാഹരണത്തിന് രൺബീർ കപൂറിന്റെ സഞ്ജുവിനേക്കാൾ ഏറ്റവും കൂടുതൽ പറത്തിയത് ടൈഗർ ഷ്‌റോഫിന്റെ ബാഗി 2നു വേണ്ടിയാണ്.
    ബോളിവുഡ് ചിത്രങ്ങളേക്കാൾ ഭോജ്‌പുരി ചിത്രങ്ങളോട് ജനപ്രിയം കൂടുന്നെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടുതൽ തവണ സെർച്ച് ചെയ്തിരിക്കുന്നത് ഭോജ്‌പുരി ചിത്രങ്ങൾക്ക് വേണ്ടിയാണ്.

    First published: