എത്ര വോട്ടിനു മുന്നേറുന്നുവെന്നാ? സണ്ണി ചോദിക്കുന്നു

Sunny Leone tweets | സണ്ണി എന്ന പേര് തെരഞ്ഞെടുപ്പുമായി ബന്ധപ്പെടാൻ ഒരേയൊരു കാരണമേ ഉള്ളൂ. അതേ പേരിൽ ഒരു സ്ഥാനാർഥി ഉണ്ട്

news18india
Updated: May 23, 2019, 12:02 PM IST
എത്ര വോട്ടിനു മുന്നേറുന്നുവെന്നാ? സണ്ണി ചോദിക്കുന്നു
മധുരരാജയിൽ സണ്ണി ലിയോണി
  • Share this:
എത്ര വോട്ടിനാണ് മുന്നേറുന്നത്? ചോദിക്കുന്നത് താര സുന്ദരി സണ്ണി ലിയോണി. തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു ട്വീറ്റ് വഴിയാണ് സണ്ണി ഈ ചോദ്യം ഉന്നയിക്കുന്നത്. സണ്ണി എന്ന പേര് തെരഞ്ഞെടുപ്പുമായി ബന്ധപ്പെടാൻ ഒരേയൊരു കാരണമേ ഉള്ളൂ. അതേ പേരിൽ ഒരു സ്ഥാനാർഥി ഉണ്ട്. അതും ഒരു സിനിമ താരം കൂടിയായാൽ പോരെ പൂരം? സണ്ണി ഡിയോൾ ബി.ജെ.പി. സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടത് മുതൽ തുടങ്ങിയ കാര്യമാണിത്. കൂടാതെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനിടെ ചാനൽ അവതാരകൻ അർണബ് ഗോസ്വാമിക്കും സണ്ണിയുടെ പേര് ചെറുതായൊന്നു പിഴച്ചു. സണ്ണി ഡിയോൾ എന്നതിന് പകരം സണ്ണി ലിയോണി എന്നാണ് അർണബ് പറഞ്ഞത്. പഞ്ചാബിലെ ഗുർദാസ്പൂരിൽ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ് സണ്ണി ഡിയോൾ.എന്തായാലും ഈ വാർത്ത സണ്ണി ലിയോണിക്കരികിലും എത്തി എന്നതിന് തെളിവാണ് ഈ ട്വീറ്റ്. പക്ഷെ ഭൂരിപക്ഷം എത്ര എന്ന കുസൃതി ചോദ്യത്തിന് കീഴെ ആരാധകർ അടങ്ങിയിരുന്നില്ല. തങ്ങളുടെ ഹൃദയത്തിൽ കോടികളുടെ ഭൂരിപക്ഷമാണ് സണ്ണിക്ക് എന്നും പറഞ്ഞു കൊണ്ട് അവർ പോസ്റ്റിനു കമന്റുകളുമായി നിരന്നു.

First published: May 23, 2019, 12:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading