• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കളിച്ച് കളിച്ച് സണ്ണി യൂട്യൂബിൽ ഒന്നാം നമ്പർ; മധുരരാജ ഐറ്റം സോംഗ് ട്രെൻഡിങ് നമ്പർ വൺ

Sunny Leone's Madhuraraja song trending number no: 1 | ഗോപി സുന്ദർ ഈണമിട്ട്, ബി.കെ. ഹരിനാരായണൻ രചിച്ച വരികൾ പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്

news18india
Updated: May 4, 2019, 10:58 AM IST
കളിച്ച് കളിച്ച് സണ്ണി യൂട്യൂബിൽ ഒന്നാം നമ്പർ; മധുരരാജ ഐറ്റം സോംഗ് ട്രെൻഡിങ് നമ്പർ വൺ
ഗാനരംഗത്തിൽ സണ്ണി ലിയോണി
  • Share this:
സണ്ണി മലയാളത്തിൽ കാലു കുത്തി എന്ന് അറിഞ്ഞത് മുതൽ തുടങ്ങിയ ആഘോഷമാണ്. അതിന്റെ മൂർദ്ധന്യത്തിലാവും ആരാധകരിപ്പോൾ. മധുരരാജയിൽ സണ്ണി ആടിത്തകർത്ത ഐറ്റം സോംഗ് യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ ആണ്. ഇക്കഴിഞ്ഞ ദിവസമാണ് ഗാനം യൂട്യൂബിൽ എത്തിയത്. ഗോപി സുന്ദർ ഈണമിട്ട്, ബി.കെ. ഹരിനാരായണൻ രചിച്ച വരികൾ പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്.



"മമ്മൂട്ടി സാറിനൊപ്പം സ്ക്രീൻ പങ്കിടുന്നത് കാത്തിരിക്കുകയാണ് ഞാൻ. ഏറ്റവും പ്രധാനം എന്തെന്നാൽ, ഈ ഗാന രംഗം വെറും കുത്തിതിരുകലല്ല. ചിത്രത്തിന്റെ കഥാഗതിയെ നിർണ്ണയിക്കുന്ന ഒന്നാണ് ഈ ഗാനം," മധുര രാജയിലെ വേഷത്തെപ്പറ്റി സണ്ണി പറഞ്ഞതിങ്ങനെയാണ്. ഫഹദ് ഫാസിലിന്റെ 'മണിരത്നം' സംവിധാനം ചെയ്ത സന്തോഷ് നായരുടെ അടുത്ത ചിത്രം 'രംഗീല'യിൽ ഒരുപ്രധാന കഥാപാത്രമാണ് സണ്ണി.

മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മധുരരാജ. തിരക്കഥ ഉദയകൃഷ്ണ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കുന്നു. നെൽസൺ ഐപാണ് നിർമാണം. ചിത്രം 50 കടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്.

First published: May 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
Listen to the latest songs, only on JioSaavn.com