• HOME
 • »
 • NEWS
 • »
 • film
 • »
 • തട്ടിക്കൊണ്ടു പോയ രാജശേഖരക്കുറുപ്പ് ആരാണ് ? പിടികിട്ടാപ്പുള്ളി ട്രെയ്‌ലര്‍ പുറത്ത്‌

തട്ടിക്കൊണ്ടു പോയ രാജശേഖരക്കുറുപ്പ് ആരാണ് ? പിടികിട്ടാപ്പുള്ളി ട്രെയ്‌ലര്‍ പുറത്ത്‌

സണ്ണി വെയ്‌നും അഹാനാ കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പിടികിട്ടാപ്പുള്ളിയുടെ ട്രെയ്‌ലര്‍ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

 • Share this:
  സണ്ണി വെയ്‌നും അഹാനാ കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പിടികിട്ടാപ്പുള്ളിയുടെ ട്രെയ്‌ലര്‍ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന കോമഡി ചിത്രത്തില്‍ മെറീനാ മൈക്കിള്‍, സൈജു കുറുപ്പ്, ലാലു അലക്‌സ്, ബൈജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

  ആഗസ്റ്റ് 27ന് ജിയോ സിനിമ വഴിയാണ് ചിത്രം പുറത്ത് വരുന്നത്. ജിയോ കണക്ഷന്‍ ഉള്ള എല്ലാവര്‍ക്കും ചിത്രം സൗജന്യമായി കാണാന്‍ കഴിയും എന്നതും ശ്രദ്ധേയമാണ്.  അതിരന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പി.എസ് ജയഹരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നുണ്ട്. സഹ നിര്‍മ്മാണം വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍. എക്‌സിക്ക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് - കൃഷ്ണമൂര്‍ത്തി, സുധാകര്‍ ചെറുകുരു. തിരക്കഥ, സംഭാഷണം - സുമേഷ് വി റോബിന്‍, ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അന്‍ജോയ് സാമുവലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളിയും നിര്‍വഹിക്കുന്നു.

  പശ്ചാത്തല സംഗീതം വിന്‍ സാവിയൊ, ആര്‍ട്ട് - ശ്രീകുമാര്‍ കരിക്കോട്ട്, മേക്കപ്പ് - റോനെക്്‌സ് സേവിയര്‍, ആക്ഷന്‍ - ജോളി സെബാസ്റ്റിയന്‍. കോസ്റ്റിയൂം - ധന്യ ബാലകൃഷ്ണന്‍, ലിറിക്‌സ് - വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - എം. എസ് നിതിന്‍, സ്റ്റില്‍സ് - ജിയോ ജോമി, ഡിസൈന്‍ - ഷിബിന്‍ സി ബാബു.

  ത്രില്ലർ ചിത്രവുമായി ഇന്ദ്രൻസ്; 'സൈലൻ്റ് വിറ്റ്നസ്' റിലീസിനൊരുങ്ങുന്നു

  ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലൻ്റ് വിറ്റ്നസ്' റിലീസിനൊരുങ്ങുന്നു. ഫീൽ ഫ്ലയിങ്ങ് എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിൻ്റെ കഥയ്ക്ക് പിന്നിൽ. സംവിധായകനും അഡ്വ. എം.കെ. റോയിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രനാണ് ഛായാഗ്രാഹകൻ.

  മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായർ, ബാലാജി ശർമ്മ, ജുബിൽ രാജൻ പി. ദേവ്, അംബി നീനാസം, മഞ്ജു കെ.പി., പെക്സൺ അംബ്രോസ്, അഡ്വ: എം.കെ. റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

  സംഗീതം- ഷമേജ് ശ്രീധർ, എഡിറ്റർ- റിസാൽ ജൈനി, കോസ്റ്റ്യൂം- റഫീക്ക് എസ്. അലി, കലാസംവിധാനം- അപ്പുണ്ണി സാജൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോൻ, ഫിനാൻസ് കൺട്രോളർ- സജിത്ത് സി. ഗംഗാധർ, ചീഫ്. അസോസിയേറ്റ്- രാജേഷ് തോമസ്, സ്റ്റുഡിയോ- വാമാ ഫിലിം ഹൗസ്, പി.ആർ.ഒ. - പി.ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംങ്- ബി.ആർ.എസ്. ക്രിയേഷൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം സെപ്തംബർ അവസാനത്തോടെ റിലീസാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
  Published by:Karthika M
  First published: