നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സണ്ണി വെയ്‌നും അലൻസിയറും; നായകനും 'വെള്ളം' സിനിമയുടെ നിർമ്മാതാക്കളും കൈകോർക്കുന്ന പുതിയ ചിത്രം ആരംഭിച്ചു

  സണ്ണി വെയ്‌നും അലൻസിയറും; നായകനും 'വെള്ളം' സിനിമയുടെ നിർമ്മാതാക്കളും കൈകോർക്കുന്ന പുതിയ ചിത്രം ആരംഭിച്ചു

  ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു

  ലൊക്കേഷനിൽ നിന്നും

  ലൊക്കേഷനിൽ നിന്നും

  • Share this:
   കോവിഡ് മഹാമാരിക്കിടയിൽ സിനിമാ രംഗവും തിയേറ്റർ മേഖലയും പ്രതിസന്ധി നേരിട്ട സമയത്ത് ആദ്യമായി റിലീസ് ചെയ്ത ചിത്രമായിരുന്നു 'വെള്ളം'. ഈ ചിത്രത്തിന്റെ വിജയത്തിനുശേഷം കന്നടയിൽ 'ഹാപ്പിലി മാരീഡ്' എന്ന ചിത്രവും നിർമ്മിച്ച ശേഷം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസം സണ്ണി വെയ്ൻ പ്രൊഡക്ഷൻസും കൈകോർക്കുന്ന പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു.

   ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു. ടൈറ്റിൽ വിജയദശമി ദിനമായ ഒക്ടോബർ 15ന് പുറത്തിറങ്ങും.

   സണ്ണി വെയ്നും അലൻസിയറും പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മജു ആണ്. ഈ ചിത്രത്തിന്റെ കഥയും മജുവിന്റെതാണ്.

   അനന്യ, ഗ്രേസ് ആന്റണി, പൗളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ. ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ആർ. ജയകുമാറും മജോയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

   ഛായാഗ്രഹണം: പപ്പു, വിനോദ് ഇല്ലമ്പള്ളി; എഡിറ്റർ: കിരൺ ദാസ്; സംഗീതം: ഡോൺ വിൻസെന്റ്; സിങ്ക് സൗണ്ട്: അജയൻ അടാട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദീപു ജി. പണിക്കർ, മേക്കപ്പ്: റോണെക്സ് സേവ്യർ; ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി; കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ; സംഘട്ടനം: പ്രഭു; പ്രൊഡക്ഷൻ ഡിസൈനർ: ദീപക് പരമേശ്വരൻ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ്; ലൊക്കേഷൻ മാനേജർ: സുരേഷ്; സ്റ്റിൽസ്: റിച്ചാർഡ്; ഡിസൈൻസ്: ഓൾഡ് മങ്ക്സ്; പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.

   Also read: മോഹൻലാൽ- ഷാജി കൈലാസ് ചിത്രം 'എലോൺ'; ടൈറ്റിൽ പുറത്ത്

   12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘എലോൺ’ എന്ന പേര് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സംവിധായകൻ ഷാജി കൈലാസിന്റെയും സാന്നിധ്യത്തിൽ മോഹൻലാൽ തന്നെയാണ് പ്രഖ്യാപിച്ചത്. യഥാർത്ഥ നായകൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന് പറഞ്ഞു കൊണ്ടാണ് താരം പ്രഖ്യാപനം നടത്തിയത്.

   "ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും", എന്ന മുഖവുരയോടെയായിരുന്നു മോഹന്‍ലാലിന്‍റെ പ്രഖ്യാപനം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്.

   Summary: New Malayalam movie headlined by Sunny Wayne and Alencier Lay Lopez starts rolling in Thodupuzha. The yet-to-be-titled film is helmed under the banner of Sunny Wayne Productions and Tiny Hands Productions
   Published by:user_57
   First published: