നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ; പൂർണ്ണമായും രാത്രിയിൽ ഷൂട്ട് ചെയ്ത 'ത്രയം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ; പൂർണ്ണമായും രാത്രിയിൽ ഷൂട്ട് ചെയ്ത 'ത്രയം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  Sunny Wayne and Dhyan Sreenivasan have joined hands for Thrayam movie | സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് 'ത്രയം'

  ത്രയം

  ത്രയം

  • Share this:
   സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന 'ത്രയം' എന്ന ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി. പൂർണ്ണമായും രാത്രിയിൽ ചിത്രീകരിച്ച 'ത്രയത്തിൽ' നിരഞ്ജ് മണിയൻപിള്ള രാജു, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ. വർമ്മ, ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്,
   നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരയ്ക്കാർ, ഷാലു റഹീം, ഡയാന ഹമീദ് തുടങ്ങിയ അഭിനേതാക്കളും വേഷമിടുന്നു.

   അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. 'ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിനു ശേഷം
   അരുൺ കെ. ഗോപിനാഥ് തിരക്കഥയും സംഭാഷണവുമെഴുതുന്ന സിനിമയാണ് 'ത്രയം'. സംഗീതം- അരുൺ മുരളീധരൻ, എഡിറ്റർ- രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, കല- സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം- സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, സ്റ്റിൽസ്- നവീൻ മുരളി, പരസ്യകല- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ- വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സഫി ആയൂർ, വാർത്താ പ്രചരണം-എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.

   Also read: ജയസൂര്യയുടെ 'സണ്ണി' ഡിജിറ്റൽ റിലീസിന്; ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും

   ജയസൂര്യ- രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ സണ്ണി ഡിജിറ്റൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടുകൊണ്ടാണ് ജയസൂര്യ റിലീസ് തിയതിയെക്കുറിച്ച് പറഞ്ഞത്. ചിത്രം സെപ്റ്റംബർ 23ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. മലയാള സിനിമയിൽ ഡിജിറ്റൽ റിലീസിങ്ങിന് തുടക്കമായത് തന്നെ 2020 ൽ പുറത്തിറങ്ങിയ ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും' ചിത്രത്തിലൂടെയാണ്. തിയേറ്ററുകൾ കോവിഡ് പ്രതിസന്ധിക്കു ശേഷം തുറന്നപ്പോഴും ആദ്യ റിലീസ് ചിത്രം ജയസൂര്യയുടെ 'വെള്ളം' ആയിരുന്നു. റിലീസ് വിശേഷം പങ്കിട്ടുകൊണ്ടു ജയസൂര്യ പറഞ്ഞ വാക്കുകൾ ചുവടെ:

   "സിനിമയിൽ 20 വർഷം, ഒരു വ്യവസായത്തെ 20 വർഷമായി ഞാൻ അഭിമാനത്തോടെ എന്റേത് എന്ന് വിളിക്കുന്നു. മികച്ച സംവിധായകർ, നിർമ്മാതാക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരോടൊപ്പം 20 വർഷം. 20 വർഷത്തെ വളർച്ച. നിങ്ങളുടെ എല്ലാ സ്നേഹവും പിന്തുണയും കൊണ്ട് വിനീതമായ 20 വർഷം. നന്ദി.

   ഈ 20 മനോഹരമായ വർഷങ്ങളിൽ, ഞാൻ തീരെ ചെറുതായൊന്നുമല്ല അനുഗ്രഹിക്കപ്പെട്ടത്. 100 സിനിമകളാൽ അനുഗ്രഹിക്കപ്പെട്ടു. 100 കഥാപാത്രങ്ങൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. 100 കഥകൾ. എണ്ണമറ്റ 'സ്റ്റാർട്ട്, ക്യാമറ, ആക്ഷനുകൾ', എണ്ണമറ്റ 'കട്ട്സ്'. കൂടാതെ മനോഹരമായ എല്ലാ കാര്യങ്ങളിലും സമ്പത്സമൃദ്ധിയുണ്ടായി.

   Summary: First look poster of Dhyan Sreenivasan, Sunny Wayne movie Thrayam is out
   Published by:user_57
   First published: