നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • സണ്ണി വെയ്‌നിന്റെ പുതിയ ചിത്രം 'അപ്പൻ'; ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്‌തു

    സണ്ണി വെയ്‌നിന്റെ പുതിയ ചിത്രം 'അപ്പൻ'; ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്‌തു

    ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു

    അപ്പൻ

    അപ്പൻ

    • Share this:
      സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'അപ്പൻ'. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. 'വെള്ളം' ചിത്രത്തിന്റെ പ്രൊഡ്യൂസർമാരായ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'അപ്പൻ'. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു.

      ചിത്രം സംവിധാനം ചെയ്യുന്നത് മജു ആണ്. ഈ ചിത്രത്തിന്റെ കഥയും മജുവിന്റെതാണ്.

      അനന്യ, ഗ്രേസ് ആന്റണി, പൗളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ. ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ആർ. ജയകുമാറും മജുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്

      ഛായാഗ്രഹണം: പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ: കിരൺ ദാസ്, സംഗീതം: ഡോൺ വിൻസെന്റ്, സിങ്ക് സൗണ്ട്: ലെനിൻ വലപ്പാട്.

      എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദീപു ജി. പണിക്കർ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ്, ലൊക്കേഷൻ മാനേജർ: സുരേഷ്, സ്റ്റിൽസ്: റിച്ചാർഡ്, ജോസ് തോമസ്, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്.



      Also read: മീര ജൂലിയറ്റ് ആവും; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയദശമി ദിനത്തിൽ ആരംഭിച്ചു

      നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം മീരാ ജാസ്മിൻ വീണ്ടും മലയാള സിനിമയിലെത്തുന്ന ചിത്രത്തിന് വിജയദശമി നാളിൽ തുടക്കമായി. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം നായകനും മീരാ ജാസ്മിൻ നായികയുമാവുന്ന ചിത്രം ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം സത്യൻ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ അറിയിച്ചു.

      "വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.

      മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്," സത്യൻ അന്തിക്കാട് കുറിച്ചു.

      Summary: New movie of Sunny Wayne, which is also co-produced by him, gets a name. The title 'Appan' was released by Dulquer Salmaan
      Published by:user_57
      First published:
      )}