ജോലിത്തിരക്ക് കഴിഞ്ഞാൽ സണ്ണി ലിയോണി സാധാരണ ഏതൊരമ്മയെയും പോലെയാണ്. കുഞ്ഞു മക്കളെ നെഞ്ചോടണച്ച്, അവർക്കൊപ്പം കളിക്കുകയും, ഇഷ്ടമുള്ളത് പാകം ചെയ്ത് കൊടുത്തും അവരോടൊപ്പം സന്തോഷം പങ്ക് വയ്ക്കുന്ന സാധാരണക്കാരിയായ അമ്മ. ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആവുന്നത് സണ്ണി തന്റെ മൂന്നു പിഞ്ചു കുഞ്ഞുങ്ങളായ നിഷ, അഷർ, നോവ എന്നിവരെയും കൊണ്ട് കാറിൽ വന്നിറങ്ങുന്ന വിഡിയോയാണ്. നടക്കാറായ നിഷയെ കയ്യിൽ കോർത്തും, ഇരട്ടകളിൽ ഒരാളെ ഒക്കത്തിരുത്തിയും നടന്ന് നീങ്ങുന്ന സണ്ണിയാണ് ഈ വിഡിയോയിൽ.
മകൾ നിഷ പഠിക്കുന്ന ആർട് സ്കൂളിന്റെ ഒരു ബ്രാഞ്ച് തുടങ്ങാനും സണ്ണി പ്ലാൻ ഇട്ടിട്ടുണ്ട്. മൂന്നു മക്കളുടെ അമ്മയായ സണ്ണി കുട്ടികളെ ഏറെ സ്നേഹിക്കുന്നെന്നും അതിനാലാണ് ഈ പുതിയ ഉദ്യമമെന്നും ഭർത്താവ് ഡാനിയേൽ പറയുന്നു. മൂത്ത മകൾ നിഷ സ്ഥിരമായി ഡി'ആർട് ഫ്യൂഷൻ എന്ന സ്കൂളിന്റെ മറ്റൊരു ബ്രാഞ്ചിൽ പോകാറുണ്ട്. സ്കൂൾ എത്രത്തോളം ഇഷ്ടമാണെന്ന് നിഷ പറയാറുമുണ്ട്. അപ്പോഴാണ് അതിന്റെ ഉടമസ്ഥ ജുഹുവിൽ മറ്റൊരു ബ്രാഞ്ച് തുടങ്ങുന്നതിനെപ്പറ്റി പറയുന്നതും ഇവർ സമ്മതിക്കുന്നതും. ശരീരത്തിന്റെയും മനസ്സിന്റെയും വികാസത്തിന് ക്രിയാത്മകതയും ഉല്ലാസവും ഒന്നിച്ചു കൊണ്ടുവരാനാണ് ഉദ്ദേശമെന്ന് സണ്ണി പറയുന്നു. പുസ്തകത്തിൽ ഒതുങ്ങാതെ അതിനു പുറത്തുള്ള ലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ടു പോവുകയാണ് ഉദ്ദേശം. കുരുന്നുകൾക്കാണ് സ്കൂളിൽ പ്രവേശനം. സ്കൂളിന്റെ ഇന്റീരിയർ, സൗകര്യങ്ങൾ എന്നിവയ്‌ക്കെല്ലാം സണ്ണിയും ഡാനിയേലും ഒന്നിച്ചാണ് തീരുമാനം എടുത്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.